Endz

ഗോവിന്ദൻ നായർ എന്ന ജി.അരവിന്ദൻ

ജി.അരവിന്ദൻമലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ സംവിധായകനും കാർട്ടൂണിസ്റ്റും സംഗീതജ്ഞനുമായിരുന്നു ഗോവിന്ദൻ നായർ എന്ന ജി.അരവിന്ദൻ. ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിർമ്മിച്ചിട്ടില്ല.സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ വിളികളുടെ കോലാഹലമില്ലാതെ സിനിമയെ സമീപിച്ച മൃദുവായും സരളമായും സിനിമയെ പ്രണയിച്ച ചലച്ചിത്രകാരന്‍. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. അരവിന്ദന്‍ ചിത്രങ്ങളില്‍ നമുക്ക് കാര്‍ട്ടൂണിന്റെയും രേഖാചിത്രങ്ങളുടെയും പെയിന്റിങ്ങിന്റെയും ക്ളാസിക്കല്‍സംഗീതത്തിന്റെയും നാടോടിപ്പാട്ടുകളുടെയും പ്രകടനകലകളുടെയും പലതരം കഥപറച്ചില്‍ രൂപങ്ങളുടെയുമെല്ലാം മുഴക്കങ്ങള്‍ കേള്‍ക്കാം. വെളിച്ചങ്ങള്‍ കാണാം. 1935 ജനുവരി 21നു കോട്ടയത്ത് ജനിച്ചു. എഴുത്തുകാരനായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു അച്ഛന്‍.സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിൽ ജീവനക്കാരനായി. സിനിമാ സംവിധാനത്തിനു മുൻപേ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. 1960 കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. കോട്ടയത്ത് “നവരംഗം’, “സോപാനം’ എന്നീ സംഘടനകള്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക്. കാവാലം നാരായണപണിക്കരോടൊപ്പം കൂടിയതോടെ നാടകരംഗത്ത് അരവിന്ദന്‍ ഊര്‍ജസ്വലനായി. “കാളി’, “അവനവന്‍ കടമ്പ’ തുടങ്ങിയ നാടകങ്ങളുടെ പിറവി അങ്ങനെ. റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കഥാകൃത്തായ പട്ടത്തുവിള കരുണാകരൻ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ ആദ്യചിത്രമായ ഉത്തരായനം മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം “കാഞ്ചനസീത’ പിറന്നു. രാമായണത്തിന് പുതിയൊരു അഭ്രാവിഷ്കാരമായി ഈ ചിത്രം. ’78 ല്‍ പുറത്തിറങ്ങിയ “തമ്പ്’ സര്‍ക്കസ് കൂടാരങ്ങളിലെ നോവിന്‍റെ കഥ പറഞ്ഞു. 79 ല്‍ കുമ്മാട്ടി, എസ്തപ്പാന്‍ എന്നീ ചിത്രങ്ങള്‍. മലയാള സിനിമയില്‍ ദൃശ്യഭാഷയുടെ പുതിയൊരു ഭാവകത്വത്തിന് അരവിന്ദന്‍ തുടക്കമിട്ടു. 81 ല്‍ പുതിയ സിനിമ. പേര് “പോക്കുവെയില്‍’. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ നായകവേഷം. 85 ൽ സൂര്യകാന്തി എന്ന പേരിൽ നിർമ്മാണക്കമ്പനിആരംഭിച്ചു. ഈ ബാനറില്‍ സ്മിതാപാട്ടീല്‍ ആദ്യമായി അഭിനയിച്ച ചിത്രം – “ചിദംബരം’ ഭരത് ഗോപിക്കും, ശ്രീനിവാസനും ശ്രദ്ധേയവേഷം നൽകി. തുടർന്ന് വിധി, ദ ബ്രൗണ്‍ ലാന്‍ഡ്സ്കേപ് ഡോക്യുമെന്‍ററികൾ സംവിധാനം ചെയ്തു. വൈദ്യുതി എത്താത്ത ഗ്രാമത്തില്‍ അത് എത്തുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ പ്രമേയമാക്കി “ഒരിടത്ത്’ എന്ന ചിത്രം അരവിന്ദന്‍ 86′ ല്‍ സംവിധാനം ചെയ്തു. വീണ്ടും ഡോക്യുമെന്‍ററികളിലേക്ക് പോയി അദ്ദേഹം. “ദ സീര്‍ ഹു വാക്സ് എലോണ്‍’, “കോണ്‍ഡോര്‍സ് ഓഫ് എ ലീനിയര്‍ റിഥം’, “അനാദിധാര’ എന്നിങ്ങനെ ചില സൃഷ്ടികള്‍.ഇതിനിടെ ചില ചിത്രങ്ങള്‍ക്ക് സംഗീതവും നിര്‍വഹിച്ചു. “ആരോ ഒരാള്‍’, “പിറവി’, “ഒരേ തൂവല്‍പക്ഷികള്‍’ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. അടുത്ത സംരംഭം ദൂരദര്‍ശനുവേണ്ടിയായിരുന്നു. “മാറാട്ടം’ എന്ന ടി.വി. സിനിമ. സണ്ണിജോസഫ് ഛായാഗ്രഹണം നിര്‍വഹിച്ച് “ഉണ്ണി’ എന്ന ചിത്രമായിരുന്നു അടുത്തത്.1990. സി.വി. ശ്രീരാമന്‍റെ “വാസ്തുഹാര’ എന്ന കൃതിയെ ആധാരമാക്കി, മോഹന്‍ലാല്‍ നായകനായ ചിത്രത്തിനു തുടക്കം. നീനാഗുപ്തയ്ക്ക് പ്രധാനവേഷം. വാസ്തുഹാര യുടെ റിലീസിന് കാത്തു നില്‍ക്കാതെ 1991 മാർച്ച് 15-ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. ‘വാസ്തുഹാര’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം.മുഖത്തെന്നും നിറഞ്ഞിരുന്ന മന്ദഹാസവുമായി. പൂര്‍ത്തിയാക്കാന്‍ ഒരു പിടിമോഹങ്ങള്‍ ബാക്കിവച്ച്.ഗണിതലോകത്തെ അഗ്രജനായ “രാമാനുജ’ നെക്കെുറിച്ചും കേരളത്തിന്‍റെ വാസ്തുവിദ്യയെക്കുറിച്ചുമൊക്കെ ഡോക്യുമെന്‍ററികള്‍ ചെയ്യണമെന്ന് അരവിന്ദന് മോഹമുണ്ടായിരുന്നു. രാജന്‍ കാക്കനാടന്‍റെ തിരക്കഥയെ ആധാരമാക്കി “ഒടിയന്‍’ എന്ന പേരില്‍ ഒരു ചലച്ചിത്രം നിര്‍മ്മിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. പക്ഷേ വിധി കരുതിവച്ചത് മറ്റൊന്നാണ്. കാലമേറെയായിട്ടും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഇന്നും ഹരിചന്ദനസുഗന്ധമായി നമ്മോടൊപ്പം.1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വർഷങ്ങളിൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്. 1977, 1978, 1986 വർഷങ്ങളിൽ നേടി മികച്ച സംവിധായകനുള്ള ദേശീയ അവാഡും കരസ്ഥമാക്കിചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മാതൃഭൂമി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച കാർ ട്ടൂൺ പരമ്പര (ചെറിയ മനുഷ്യനും വലിയ ലോകവും) ജനശ്രദ്ധയാകർഷിച്ചു. ബ്രൗൺ ലാൻഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂർത്തി കോൺടൂർസ് ഒഫ് ലീനിയർ റിഥം എന്നിവയുൾപ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തു. യാരോ ഒരാൾ, എസ്തപ്പാൻ, ഒരേ തൂവൽ പക്ഷികൾ, പിറവി എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. ഒരേ തൂവൽ പക്ഷികൾ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള അവാർഡിനർഹത നേടി. ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ഡയറക്ടർ, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.അരവിന്ദന്റെ സിനിമകൾ ഉത്തരായനം (1974), കാഞ്ചന സീത (1977), തമ്പ് (1978), കുമ്മാട്ടി (1979), എസ്തപ്പാൻ (1980), പോക്കുവെയിൽ (1981), വിധി(1985), ദ് സീർ ഹൂ വാക്സ് എലോൺ (1985), ചിദംബരം (1985), ദ് ബ്രൌൺ ലാന്റ്സ്കേപ്പ് (1985), ഒരിടത്ത് (1986), കോണ്ടൂർസ് ഓഫ് ലീനിയാ‍ർ റിഥം (1987), മാറാട്ടം (1988), അനാദിധാര (1988), ഉണ്ണി (1989), സഹജ (1990), വാസ്തുഹാരാ (1991). (G ARAvindan)

)govindan, aravindan, filim, cinima

Menu