Endz

കുഞ്ഞുണ്ണിമാഷും തന്‍റെ കവിതകളും

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 മാര്‍ച്ച് 26, 2006). ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളല്‍ക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാര്‍ശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തില്‍ത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ’ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നര്‍മ്മബോധത്തിനും പ്രശസ്തമാണ്. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.”കുഞ്ഞുണ്ണിക്കൊരു മോഹംഎന്നും കുഞ്ഞായിട്ടു രമിക്കാൻകുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരുകവിയായിട്ടു മരിക്കാൻ””സത്യമേ ചൊല്ലാവൂധർമ്മമേ ചെയ്യാവൂനല്ലതേ നൽകാവൂവേണ്ടതേ വാങ്ങാവൂ””ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽവിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും””ജീവിതം നല്ലതാണല്ലോമരണം ചീത്തയാകയാൽഉടുത്ത മുണ്ടഴിച്ചിട്ടുപുതച്ചങ്ങു കിടക്കുകിൽമരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം””ഞാനെന്‍റെ മീശ ചുമന്നതിന്‍റെ കൂലി ചോദിക്കാൻ ഞാനെന്നോടു ചെന്നപ്പോൾ ഞാനെന്നെ തല്ലുവാൻ വന്നു””പൂച്ച നല്ല പൂച്ചവൃത്തിയുള്ള പൂച്ചപാലു വച്ച പാത്രംവൃത്തിയാക്കി വച്ചു””എത്രമേലകലാംഇനിയടുക്കാനിടമില്ലെന്നതുവരെഎത്രമേലടുക്കാംഇനിയകലാനിടമില്ലെന്നതുവരെ””എനിക്കുണ്ടൊരു ലോകംനിനക്കുണ്ടൊരു ലോകംനമുക്കില്ലൊരു ലോകം””മഴ മേലോട്ട് പെയ്താലേവിണ്ണു മണ്ണുള്ളതായ് വരുമണ്ണുള്ള ദിക്കിലുള്ളോർക്കേകണ്ണു കീഴോട്ടു കണ്ടിടൂ””കാലമില്ലാതാകുന്നുദേശമില്ലാതാകുന്നുകവിതേ നീയെത്തുമ്പോൾഞാനുമില്ലാതാകുന്നു””പൊക്കമില്ലാത്തതാണെന്‍റെ പൊക്കം””മന്ത്രിയായാൽ മന്ദനാകുംമഹാ മാർക്സിസ്റ്റുമീമഹാ ഭാരതഭൂമിയിൽ””മഴയും വേണം കുടയും വേണം കുടിയും വേണംകുടിയിലൊരിത്തിരി തീയും വേണംകരളിലൊരിത്തിരി കനിവും വേണംകൈയിലൊരിത്തിരി കാശും വേണം ജീവിതം എന്നാൽ പരമാനന്ദം””ആശകൊണ്ടേ മൂസ തെങ്ങുമേ കേറിമടലടർന്നു വീണുമൂസ മലർന്നു വീണുമടലടുപ്പിലായിമൂസ കിടപ്പിലായി””ശ്വാസം ഒന്ന് വിശ്വാസം പലത്ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം””കപടലോകത്തിലെന്നുടെ കാപട്യംസകലരും കാണ്മതാണെൻ പരാജയം””ആറുമലയാളിക്കു നൂറുമലയാളംഅരമലയാളിക്കുമൊരു മലയാളംഒരുമലയാളിക്കും മലയാളമില്ല””കുരിശേശുവിലേശുമോ?യേശുവിലാണെൻ വിശ്വാസംകീശയിലാണെൻ ആശ്വാസം””പുലിക്ക് വാലേയുള്ളൂ പുലിവാലില്ല””ഉണ്ടാലുണ്ട പോലെയാകണംഉണ്ട പോലെ ആകരുത് “കുഞ്ഞുണ്ണി മാഷിന്‍റെ ചില ഫലിത പ്രയോഗങ്ങൾ പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കംമുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായിമത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായിഒരുമയുണ്ടെങ്കിൽഉലക്കേലും കിടക്കാല്ലോഒരുമയില്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോപിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോമുന്നോട്ടു പായുന്നിതാളുകൾകട്ടിലുകണ്ട് പനിക്കുന്നോരെപട്ടിണിയിട്ടു കിടത്തീടേണംഇങ്ക്ലാബിലും സിന്ദ്ബാദിലുംഇന്ത്യേ തോട്ടിലുംകപടലോകത്തിലെന്നുടെ കാപട്യംസകലരുംകാണുന്നതാെണെൻ പരാജയം.ഈ ലോകം കാണുേന്നേരമോക്കാനം വന്നീടുന്നു-ണ്ടെങ്കിലും ഛർദ്ദിക്കുവാൻ വയ്യെന്‍റെ മുഖത്താകും. “നക്സലൈറ്റുപോലുമി ക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്‍റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു -റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം””പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്

കടപ്പാട് : Gramam Book Shelf/facebook

kunjunny mash , kutty kalude mash ,e- mash

Menu