Endz

Elementor #23811

തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി‘ എന്ന നോവലിലെ കേന്ദ്ര കഥാപാത്ര           ങ്ങളാണ് കോരനും ചിരുതയും ചാത്തനും. കോരന്‍റെയും ചിരുതയുടെയും വിവാഹം നടന്നു.                                                                                                                                                                           വിവാഹ ദിവസത്തിലുണ്ടായ ചില തർക്കങ്ങളാൽ കോരന് സ്വന്തം വീട് ഉപേക്ഷിക്കേണ്ടിവന്നു.തന്‍റെ സുഹൃത്തായ കുഞ്ഞപ്പിയുടെ കുടിലിനോട് ചേർന്ന് ഒരു ഭാഗം മറച്ചുകെട്ടി താമസിക്കുകയാണ് അവർ.വിവാഹത്തോടുകൂടി കഥാനായകനായ കോരന്‍ അച്ഛനുമായി പിണക്കത്തിലായി.പുഷ്പവേലില്‍ ഔസേപ്പ് എന്ന ജന്മിയുടെ അടുത്തു ചെന്ന് ഓണപ്പണിക്കു കൂടി. നെല്ലും പണവും കടമായി വാങ്ങിയാണ് പണിക്കാരനാവുന്നത്. ഓണപ്പണിക്കു കൂടുക എന്നു പറഞ്ഞാല്‍ ജന്മിയുടെ മുമ്പില്‍ തൊഴിലാളി തന്‍റെ ജീവിതം അടിയറവു വെക്കുന്നു എന്നര്‍ഥം.അവരുടെ അധ്വാനത്തിന് കിട്ടുന്ന കൂലിയാണ് രണ്ടിടങ്ങഴി നെല്ല്, അതുതന്നെ കടമായി വാങ്ങിയ പൈസയുടെ പേരില്‍ ജന്മി എടുക്കുന്നു. നെല്ല് കഴിച്ചാണ്.കിട്ടുക. നെല്ലിന്‍റെ വില പലിശയിനത്തിലാണ് കൂട്ടുന്നത്. ചിലപ്പോള്‍ നെല്ലിനു പകരം പണമാണ് നല്‍കുന്നത്. തങ്ങള്‍ക്കെതിരെയുള്ള ചൂഷണം ബോധ്യപ്പെട്ട കോരന്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. കോരനെ കള്ളക്കേസില്‍ കുടുക്കാനായി ജന്മിയുടെ ശ്രമം. കോരന്‍ ഒളിവില്‍ പോയി. ആസമയത്ത്.ജന്മിയുടെ മകനായ ചാക്കോ, കോരന്റെ ഭാര്യയായ ചിരുതയുടെ മാനം കവരാന്‍ ശ്രമിച്ചു. ……ഇതറിഞ്ഞ കോരന്‍ ചാക്കോയെ കൊന്നു തടവറയിലായി. ജയില്‍വാസം കഴിഞ്ഞ് മടങ്ങിയെത്തിയ കോരന്‍ ചിരുതയെയും മകനെയും സ്വീകരിക്കുന്നു…….കോരന്റെ മകന്‍ ‘വെളുത്ത’ ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യം മുഴക്കുന്നതോടെ നോവലിന് തിരശ്ശീല വീഴുന്നു. കര്‍ഷകത്തൊഴിലാളികളുടെ……ജീവിതം ശക്തമായി ആഖ്യാനം ചെയ്യുന്ന ആദ്യ മലയാള നോവലാണ് രണ്ടിടങ്ങഴിയെന്നു പറയാനാവും…….

Menu