Endz

ശ്രീ നാരായണ ഗുരു/ Sree Narayana Guru

  • എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനും സാമൂഹിക പരിഷ്കർത്താവുമാണ് ശ്രീ നാരായണ ഗുരു.
  • “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിത ലക്ഷ്യവും.
  • കേരളത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ അദ്ദേഹം പോരാടി.
  • ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത പ്രധാന സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണഗുരു
  • താഴ്ന്ന ജാതിക്കാർക്ക് ദൈവാരാധന നടത്തുന്നതിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് 45 ഓളം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
  • 2017 ഫെബ്രുവരി 7ന് ഭാരതീയ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ഇദ്ദേഹമാണ്.
  • “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” ഇതാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.


ജീവിത രീതി

  • തിരുവനന്തപുരം നഗരത്തിലെ ചെറിയ ഗ്രാമമായ ചെമ്പഴന്തിയിൽ ആണ് “നാണു” എന്ന ശ്രീനാരായണഗുരു ജനിച്ചത്.
  • നാണുവിന്റെ വീട് വളരെ പഴക്കം ചെന്നതായിരുന്നു.
  • അദ്ദേഹത്തിന്‍റെ അച്ഛൻ സംസ്കൃത അദ്ധ്യാപകനായിരുന്നു ജ്യോതിഷത്തിലും ആയുർവേദത്തിലും ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അച്ഛന്‍റെ പ്രാവീണ്യമുണ്ടായിരുന്നു.
  • പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു അദ്ദേഹത്തിന്‍റെ കൗമാരകാലം അച്ഛനേയും അമ്മാവനെയും സഹായിച്ചും, പഠനത്തിലും അടുത്തുള്ള “മണയ്ക്കൽ ക്ഷേത്രത്തിൽ” ആരാധനയിൽ മുഴുകിയും കഴിഞ്ഞു.
  • ചെറുപ്പത്തിൽ കാർഷികവൃത്തിയിൽ ആയിരുന്നു താല്പര്യം.
  • “ചെമ്പഴന്തി പിള്ള” എന്ന ആശാനാണ് നാണുവിനെ എഴുത്തിനിരുത്തിയത്.
  • 22 വയസ് ആയപ്പോൾ (1878) നാണുവിനെ തുടർന്ന് പഠിക്കുവാനായി കായംകുളത്തുള്ള പണ്ഡിതനായ “കുമ്മമ്പള്ളി രാമൻപിള്ള” ആശാന്റെ അടുത്ത് അയച്ചു. സംസ്കൃത ഭാഷ, പദ്യസാഹിത്യം, നാടകം, സാഹിത്യ വിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്.
  • രണ്ടുവർഷംകൊണ്ട് വിദ്യകൾ കരസ്ഥമാക്കിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു.
  • സഹോദരിമാരുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കേണ്ടിവന്നു. ഭർതൃബന്ധം അദ്ദേഹത്തിന് വഴങ്ങിയില്ല. അതുകൊണ്ടുതന്നെ താമസിയാതെ ബന്ധം ഒഴിഞ്ഞു പോകുകയായിരുന്നു.
  • 1885 പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി.
  • ഇതിനിടയിൽ അദ്ദേഹം സഹപാഠിയായ “പെരുനള്ളി കൃഷ്ണൻ” വൈദ്യരുടെ വീട്ടിൽ വച്ച് “കുഞ്ഞൻപിള്ള” യുമായി പരിചയപ്പെട്ടു ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ “ചട്ടമ്പിസ്വാമികൾ”.
  • സത്യാന്വേഷണത്തോടുള്ള താല്പര്യം ലോകമാകെ ചുറ്റിത്തിരിയുന്നതിനിടയ് ക്കാണ് അരുവിപ്പുറത്ത് എത്തിച്ചേരുന്നത്.
  • അവിടെ ഒരു ക്ഷേത്രത്തിലുള്ള ആവശ്യം ഗുരുദേവനും ശിഷ്യന്മാർക്കും ബോധ്യമായി.
  • 1888 മാർച്ച് മാസത്തിൽ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് താഴ്ന്ന ജാതിക്കാർക്ക് ശിവപ്രതിഷ്ഠ നടത്തി. എതിർക്കാൻ വന്ന ഉയർന്ന ജാതിയിൽപ്പെട്ടവരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്.
  • 1903 ൽ “ഡോക്ടർ പൽപ്പു”വിന്റെ പ്രേരണയിൽ “ശ്രീനാരായണ ധർമ്മപരിപാലനയോഗം” സ്ഥാപിച്ചു.
  • 1904 അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു.
  • 912 ശിവഗിരിയിൽ “ശാരദാദേവി ക്ഷേത്രം” നിർമ്മിച്ചു.
  • 1913 ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു “അദ്വൈത ആശ്രമം” എന്നായിരുന്നു അതിന്റെ പേര്.
  • ശ്രീനാരായണഗുരുവിന് അനേകം ശിഷ്യന്മാർ ഉണ്ടായിരുന്നു അതിൽ പ്രധാനിയായിരുന്നു “നടരാജഗുരു”.
  • നടരാജഗുരു 1923 നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിൽ “നാരായണ ഗുരുകുലം” സ്ഥാപിച്ചു.
  • എസ്എൻഡിപി യോഗത്തിന് പൊതുയോഗം ആയിരുന്നു ശ്രീനാരായണഗുരു എസ്.എൻ.ഡി.പി യോഗത്തിന്റെ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ്.
  • ശിവഗിരിയിൽ വച്ച് 1928 സെപ്റ്റംബർ 20ന് ശ്രീനാരായണഗുരു സമാധിയായി. അദ്ദേഹത്തിന്റെ
  • 72ആം ജന്മദിനം കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞാണ് സമാധി ആകുന്നത്.
  • ഭൗതികശരീരം ശിവഗിരിമഠം വളപ്പിൽ സമാധിഇരുത്തി ഇന്ന് അവിടെ പ്രതിമയോട് കൂടിയ മണ്ഡപമുണ്ട് നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്ന ഉണ്ട്.

  ശ്രീ നാരായണ ഗുരു

പേര് -നാണു (ശ്രീനാരായണഗുരു)
ജനനം -28 ഓഗസ്റ്റ് 1855
ജനനസ്ഥലം -ചെമ്പഴന്തി തിരുവനന്തപുരം,
ദേശീയത- ഇന്ത്യൻ
അറിയപ്പെടുന്നത് - സാമൂഹികപരിഷ്കർത്താവ് 
                - നവോത്ഥാനനായകൻ
സംഭാവന - ദൈവദശകം
          - അനുകമ്പാശതകം
മരണം - 20 സെപ്റ്റംബർ 1978 [വയസ്സ് 72]
മരണസ്ഥലം - ശിവഗിരി, തിരുവനന്തപുരം,കേരളം

  വചനങ്ങള്‍

1)”ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്”

2)”അധർമ്മ പക്ഷത്തുനിന്ന്

ജീവിക്കുന്നതിലും നല്ലതാണ്

ധർമ്മ പക്ഷത്തുനിന്ന്

പരാജയപ്പെടുന്നത്”

3) “സൂര്യൻ ഉദിക്കുമ്പോൾ

ഇരുട്ട് മാറി പോകുന്നത് പോലെ

അറിവു ഉദിക്കുമ്പോൾ

അജ്ഞതയും മാറിപ്പോകുന്നു”

 

Menu