Endz

മരങ്ങള്‍ നട്ട മനുഷ്യന്‍- -ജീ ന്‍ ഗിയാനോ-
അസാധാരണമായ ഒരു വായനാ അനുഭവത്തെക്കുറിച്ച് കെ. പി ജയകുമാര്‍-

പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്‍റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃ ക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നു പോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃ ക്ഷമായി തലമുറകള്‍ക്ക് തണലേ- കുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത്
കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷി കള്‍ കൂടുകൂട്ടു ന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്‍റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്നത്തിന്‍റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്……………..

നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്‍റെ കനിവി ലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട്കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ്
ബോഫിയർ ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ ‘മരങ്ങള്‍ നട്ട മനുഷ്യ ന്‍’ എന്ന ചെറുനോവലി ലാണ്
ആമനുഷ്യ നെകണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്‍റെയും ബീച്ചിന്റെയും
ബേര്‍ച്ചി ന്റെയും ന്റെ വി ത്തുകള്‍ നട്ട്ഈഭൂമി മുഴുവന്‍ പുഷ്പി ക്കുവാന്‍ക്ഷമയോടെ നിശബ്ദനായി
യത്നിച്ച എല്‍സിയാഡ്ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്നഈകാലത്ത്,
കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍
നിന്നുകൊണ്ട്, നമുക്ക്ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യ പ്പറ്റാണ്ബോഫിയര്‍.
ഇന്നോളം വായിച്ച ഏതു പുസ്തകസ്ത ത്തേക്കാളും ബൃ ഹത്താണ്മുപ്പത്പുറത്തില്‍ താഴെമാത്രം
വലുപ്പമുള്ളഈപുസ്തകം സ്ത . പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ്ഈനോവല്‍. എത്രവേണമെങ്കി ലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്തപുസ്തകം സ്ത . എല്‍സിയാഡ്
ബോഫിയര്‍ എന്ന മനുഷ്യ ന്റെ യഥാര്‍ത്ഥജീ വി തമാണ്തന്റെ നോവലെന്ന്ജീ ന്‍ ഗിയാനോ
പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീ വി ച്ചി രുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും
ജീ വി ക്കുന്നുണ്ടാവാം. ആല്‍പ്സ്പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവി ന്‍സില്‍ ജീ വജന്തുക്കള്‍
പാടേ ഉപേക്ഷി ച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട്നാല്പത് ല്പ വര്‍ഷങ്ങള്‍ക്ക്മുമ്പ്ദീര്‍ഘ യാത്ര
ചെ യ്യുന്നആഖ്യാ താവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്.
കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യ ര്‍
ഉപേക്ഷി ച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ്ബോഫിയര്‍ എന്ന
മനുഷ്യ നെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോആയിരുന്നില്ല
അയാളുടെ ജീ വി തം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല. ഊഷരമായ
മണ്ണിലൂടെയാണ്യാത്ര. തീറ്റസമയത്ത്പ്രകോപി പ്പി ക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീ റുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു
ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും
കണ്ടെത്താനായില്ല. ആനടപ്പി ന്റെ അന്ത്യത്തിലാണ്എഴുത്തുകാരന്‍ആഇടയനെ
കണ്ടെത്തുന്നത്. വി ജനമായആമരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട്മുപ്പതാടുകളും
ഒരു നായയും അയാളും മാത്രം. യാത്രികന്അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി . അയാളുടെ നിശബ്ദവും ശാന്തവുമായ സ്നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങിആരാത്രി
അയാള്‍ ഇടയന്റെ കുടിലി ല്‍ തങ്ങി. രാത്രി ഭക്ഷണത്തിനുശേഷംആട്ടിടയിന്‍ ഒരു ചെ റിയ
ചാക്ക്എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വി ത്തുകള്‍ മേശമേല്‍ ചൊ രിഞ്ഞു.
പി ന്നീട്അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ്മാറ്റി. യാത്രക്കാരന്‍ആജോലി യില്‍
അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത്എന്റെ ജോലി യാണെന്നു പറഞ്ഞ്അയാള്‍ അത്
സ്നേഹപൂര്‍വ്വം നിരസിച്ചു. വി ത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ്വി ത്തുകള്‍
തെരഞ്ഞെടുത്ത്വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പി റ്റേന്നു രാവി ലെആല തുറന്ന്
ആടുകളെ പുറത്തു വി ട്ട്അയാള്‍ തള്ളവി രലി ന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ്
ദണ്ഡുമായി പുറത്തേക്കു പോയി. ആയാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു.
നൂറ്വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവി ടെ ഇരുമ്പു ദണ്ഡ്താഴ്ത്തി
മണ്ണില്‍ ഓരോ ചെ റിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവി ത്തിട്ട്മണ്ണിട്ടു മൂടി. ആഭൂമി
അയാളുടേതായിരുന്നില്ല. ആരുടേതെന്ന്അയാള്‍ക്ക്അറിയുകയുമില്ല. അറിയാന്‍
9+ 2 3 52 മരങ്ങള്‍ നട്ട മനുഷ്യ ന്‍- -ജീ ന്‍ ഗിയാനോ-… – JAY CEE KAY eramangalam | F…
8/28/2021 മരങ്ങള്‍ നട്ട മനുഷ്യ ന്‍- -ജീ ന്‍ ഗിയാനോ-… – JAY CEE KAY eramangalam | Facebook
https://m.facebook.com/PranayalekhanamPranayalekhanam/posts/1366626206722576 2/4
താല്പര്യ ല്പ വുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ്നൂറ്വി ത്തുകളും അയാള്‍ നട്ടു
കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ആപ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞമൂന്ന്
കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക്ഏതാണ്ട്അമ്പത്തിയഞ്ച്വയസ്സ്
പ്രായമുണ്ട്. പേര്എല്‍സിയാഡ്ബോഫിയര്‍. അടിവാരത്തെസ്വന്തം
കൃഷി യിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം
മകനും പി ന്നീട്ഭാര്യയും നഷ്ടപ്പെട്ടു . അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും
ആടുകളുമായി ഏകാന്ത ജീ വി തം തുടരുന്നു. കാര്യമായ മറ്റ്ജോലി കളൊന്നും
ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വി ത്തുകള്‍
പാകുകയാണയാള്‍. സഞ്ചാരിയും ബോഫിയറും പി റ്റേന്ന്പി രിഞ്ഞു. ലോകം ഒന്നാം
ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാ താവി ന്റെ അഞ്ച്കൊല്ലം
യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ്ബോഫിയറേയും
ഓക്കുമരങ്ങളുടെ വി ത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കി ല്‍ സ്റ്റാമ്പുശേഖരണം
പോലെ ഒരു ഹോബി യുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ടആമനുഷ്യ നെ
അയാള്‍ക്ക്ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞകാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ
ആല്പസ് ല്പ പര്‍വ്വതത്തിന്റെ ചരിവി ലൂടെ എഴുത്തുകാരന്‍ വീ ണ്ടും വരുന്നു. ഒരുദശകം
കടന്നുപോയിരുന്നു. ബോഫിയര്‍ ജീ വി ച്ചി രുപ്പുണ്ടാവുമെന്ന്അയാള്‍ക്ക്ഒരുറപ്പുമില്ല. എന്നാല്‍
ബോഫിയര്‍ ജീ വി ച്ചി രുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ്
അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന
കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീ വി ത രീതിയിലും ചി ല്ലറ മാറ്റങ്ങള്‍
വരുത്തിയിട്ടു ണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട്അയാള്‍ആടുകളുടെ എണ്ണം കുറച്ച്
നാലാക്കി. പകരം നൂറ്തേനീച്ചക്കൂടുകള്‍സ്ഥാപി ച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും
അയാളെ ബാധിച്ചി രുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടു കൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി
ബോഫിയര്‍ നട്ടു വളര്‍ത്തിയ കാടിന്പതിനൊന്ന്കി ലോമീറ്റര്‍ നീളവും മൂന്നു
കി ലോമീറ്ററോളം വീ തിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വി യര്‍പ്പി ലും വി ശ്വാസത്തിലും
വി ടര്‍ന്ന്കാട്. കാറ്റ്വി ത്തുകളെ ചി തറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക്
ആണ്ടുപോയി. ഉപേക്ഷി ക്കപ്പെട്ടആചാവുനിലങ്ങളില്‍ ജലം കി നിഞ്ഞു തുടങ്ങിയിരുന്നു.
ദശകങ്ങള്‍ക്കിപ്പുറം 1933ല്‍ ഒരു ഫോറസ്റ്റ്റേയ്ഞ്ച്ഓഫീസര്‍ ബോഫിയറെ
സന്ദര്‍ശിക്കുകയുണ്ടായി. കുടിലി ന്പുറത്ത്തീ ഇടരുതെന്നും അത്ഈസ്വാഭാവി ക വനത്തെ
അപകടപ്പെടുത്തുമെന്നും അയാള്‍ ബോഫിയര്‍ക്ക്കര്‍ശനമായ ഉപദേശം നല്‍കി . ഒരു കാട്
സ്വയം വളര്‍ന്നുണ്ടാകുന്നത്അദ്യമായി കേള്‍ക്കുകയാണെന്നുംആഉദ്യോഗസ്ഥന്‍
നിര്‍ദ്ദോഷമായി പറഞ്ഞു. അപ്പോള്‍ പന്ത്രണ്ട്കി ലോമീറ്റര്‍ അകലെ ബീ ച്ച്മരങ്ങള്‍ നടാനുള്ള
തയ്യാറെടുപ്പി ലായിരുന്നു ബോഫിയര്‍. അന്നയാള്‍ക്ക്എഴുപത്തിയഞ്ച്വയസ്സ്
കഴിഞ്ഞിരിക്കും. പി ന്നീട്സര്‍ക്കാര്‍ഈസ്വാഭാവി ക വനം ഏറ്റെടുക്കുകയും
കരിയുണ്ടാക്കുന്നത്നിരോധിക്കുകയും ചെ യ്തു . ഈനടപടികള്‍ക്കായി ഉദ്യോഗസ്ഥസംഘം
അവി ടെ പരിശോധന നടത്തുമ്പോള്‍ പത്തു കി ലോമീറ്റര്‍ അകലെ പുതിയ തരിശുകളില്‍
വി ത്തുകള്‍ നടുകയായിരുന്നു ബോഫിയര്‍. 193. ലെ യുദ്ധകാലത്ത്ഈസംരക്ഷി ത
വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധാവശ്യത്തിന്
വി റകു കത്തിക്കുന്ന ജറേറ്ററുകള്‍ പ്രവര്‍ത്തിപ്പി ക്കാന്‍ മരം മതിയാകാതെ വന്നതായിരുന്നു
കാരണം. യുദ്ധങ്ങള്‍ പക്ഷെ. ബോഫിയറെ ബാധിച്ചി ല്ല. അഥവാ യുദ്ധത്തെഅയാള്‍
അവഗണിച്ചു. 1945ലാണ്എഴുത്തുകാരന്‍ അവസാനമായി ബോഫിയറെ കാണുന്നത്. അന്നയാള്‍ക്ക്എണ്‍പത്തിയേഴ്വയസ്സുണ്ടായിരുന്നു. ദശകങ്ങള്‍ക്കപ്പുറം തീക്കാറ്റ്
വീ ശിയിരുന്ന കുന്നിന്‍ചരുവുകള്‍ സുഗന്ധവാഹിയായ ഇളംകാറ്റില്‍ആലസ്യമാര്‍ന്നിരുന്നു.
ഉപേക്ഷി ക്കപ്പെട്ട ഗ്രാമങ്ങള്‍ ജീ വന്‍ വച്ചി രുന്നു. മലകളില്‍നിന്ന്വെള്ളം
ഒഴുകുന്നതുപോലൊരു ശബ്ദം. അത്കാട്ടിലെ കാറ്റായിരുന്നു. ജീ ര്‍ണ്ണതയില്‍ നിന്നും ഗ്രാമങ്ങള്‍
മോടിയിലേക്കുണര്‍ന്നിരിക്കുന്നു. മഴയും മണ്ണും പരിപാലി ക്കുന്ന കാടിന്റെ പോഷണത്തില്‍
പഴയ ഉറവകള്‍ വീ ണ്ടും ഒഴുകാന്‍ആരംഭിച്ചി രിന്നു. അവയിലെ വെള്ളം ചാലുകീ റി
കൃഷി യിടങ്ങളിലേക്ക്തിരിച്ചുവി ട്ടിരുന്നു. ആപ്പി ള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത
കുളങ്ങളില്‍നിന്നും വെള്ളം കര്‍പ്പൂര തുളസികളുടെ പരവതാനികളിലേക്ക്
കവി ഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ വി യര്‍പ്പും സ്വപ്നങ്ങളും പ്രതീക്ഷയും പാകി മുളപ്പി ച്ച
ഒരു മനുഷ്യ ന്‍, നിരക്ഷരനും വൃ ദ്ധനുമായആകര്‍ഷകന്‍ തരിശു ഭൂമിയില്‍ നിന്നും
അപാരമായ കാടിന്റെ കാരുണ്യത്തെവി ളയിച്ചെടുത്തിരിക്കുന്നു. എല്‍സിയാഡ്ബോഫിയര്‍
1947ല്‍ ബാണനിലെ ഒരു അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച്ശാന്തമായി മരിച്ചു.
യാത്രകളില്‍ പലരൂപങ്ങളില്‍ അയാള്‍ കടന്നുവരും. മറ്റൊരിടത്തും കി ട്ടാത്തകാടിന്റെ
അഗാധമായ അറിവുകള്‍ വെറുതെ പറഞ്ഞു തന്ന്മറഞ്ഞുപോകുകയും ചെ യ്യുന്നു. അങ്ങ്
കി ഴക്കന്‍ മലകളുടെ അങ്ങേത്തലക്കല്‍ ഒരു സന്ധ്യാനേരം. ”മറയൂരിലെത്തുന്നവര്‍
ചന്ദനക്കാട്കണ്ടിരിക്കണം സാര്‍…” ഓട്ടോറിക്ഷയിലേക്ക്വി ളിച്ചുകയറ്റി ചന്ദനക്കാടിനു
നടുവി ല്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍
8/28/2021 മരങ്ങള്‍ നട്ട മനുഷ്യ ന്‍- -ജീ ന്‍ ഗിയാനോ-…
ഇടവഴികള്‍ പി ന്നിട്ട്ഒരുപാട്നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു. കാട്ടു പോത്തുകള്‍
മേയാനിറങ്ങുന്ന നേരമായെന്ന്കതിരേശന്‍ ഓര്‍മ്മിപ്പി ച്ചു. ”ഇവി ടെ നിന്നാല്‍ അടുത്തു
കാണാം സാര്‍…” ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല.
ചന്ദനമരങ്ങള്‍ക്കിടയിലെ വീ തികുറഞ്ഞപാതയിലൂടെ മടക്കം. വളവുതിരിഞ്ഞ്കയറ്റം
കയറുമ്പോള്‍ റോഡിന്വലതുവശത്ത്അടിക്കാടുകളില്‍ ഒരിളക്കം. ചകി തരായ ഒരുപറ്റം
കാട്ടു പോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ!
ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ”പോത്തുകള്‍ആരേയും
ഒന്നും ചെ യ്യത്തില്ല സാര്‍… പാവങ്ങള്‍…” കാട്ടു പോത്തുകള്‍ക്കുപോലും
ഭയപ്പെടുത്താനാവാത്തശാന്തതയില്‍ കതിരേശന്‍ ബോഫിയറായി പുനര്‍ജ്ജനിക്കുന്നു.
ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ്ചന്ദനം
മണത്തു. ഒരു ചെ റിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ”സാര്‍… ഒരു ചന്ദനമരം
ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കി ലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള
മരങ്ങളാണ്ഈകാട്ടിലുള്ളത്.” പി ന്നീട്ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി
പറഞ്ഞു. ”ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ്കണക്കിന്വര്‍ഷങ്ങളാണ്സാര്‍
മുറിഞ്ഞുപോകുന്നത്…” ചരിത്രംആലേഖനം ചെ യ്ത ഉടലാണ്വൃ ക്ഷങ്ങളുടേത്.
വാര്‍ഷി കവലയങ്ങളില്‍ സൂക്ഷ്മലി പി കളില്‍ അത്പ്രപഞ്ചത്തിന്റെ ചരിത്രത്തെവഹിക്കുന്നു.
വരാനിരിക്കുന്ന കാലത്തെപ്രവചി ക്കുന്നു. ഒരു മരം മുറിഞ്ഞുവീ ഴുമ്പോള്‍ പോയ
കാലത്തിന്റെ സ്മൃ തികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ്
ഇല്ലാതാകുന്നത്. ആമുറിവി ന്റെ നീറ്റലാണ് ‘മരങ്ങള്‍ നട്ട മനുഷ്യ ന്‍’ പി ന്തുടരുന്ന
വായനാനുഭവം. 1953ലാണ്ജീ ന്‍ ഗിയാനോ മരങ്ങള്‍ നട്ട മനുഷ്യ ന്‍ എഴുതുന്നത്. ഫ്രഞ്ച്
ഭാഷയില്‍ പുറത്തിറങ്ങിയ നോവലി ന് 1985ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്പരിഭാഷയില്‍
നിന്നും 1998ല്‍ആദ്യ മലയാള വി വര്‍ത്തനം പുറത്തുവന്നു. മരങ്ങള്‍ നട്ട മനുഷ്യ ന്‍ എന്ന ലഘു
നോവലും ജീ ന്‍ ഗിയാനോ എന്ന എഴുത്തുകാരനേക്കുറിച്ച്നോര്‍മ. എന്‍ ഗുഡ്റിച്ച്എഴുതിയ
പി ന്‍വാക്കും ചേര്‍ത്ത്നാല്‍പത്പുറങ്ങളിലായി പ്രപഞ്ചത്തിന്റെഈപാഠപുസ്തകം സ്ത
മലയാളത്തിലേക്ക്മൊഴിമാറ്റിയത്കെ അരവി ന്ദാക്ഷനാണ്. സമാനതകളില്ലാത്തവി ധം
കുറ്റമറ്റതും ഹൃദ്യവുമാണ്പരിഭഷ.

Menu