Jayaprakash Peringottukurissi liked അച്ചു ആനന്ദ്’s post:”പെരുന്തച്ചന്റെ പിറവി ബാല്യത്തിലേ എം.ടിയുടെ മനസ്സിൽ പതിഞ്ഞ ഒരു രൂപമുണ്ടായിരുന്നു.കുലത്തൊഴിലിൽ അച്ഛനെ വെല്ലുന്ന മകനെ വീതുളിവീഴ്ത്തി കൊന്ന നീചനായ പിതാവ്. തച്ചുശാസ്ത്രത്തിന്റെ കാണാക്കയങ്ങളിൽ ഊളിയിട്ടുചെന്ന് അദ്ഭുതങ്ങൾ സൃഷ്ടിച്ച മാന്ത്രികൻ.പണിയായുധംകൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാപ്രതിഭ. വിശേഷണങ്ങൾ ഇനിയും ഒരുപാട് സ്വന്തമാക്കിയവൻ. അതേ. അത് പെരുന്തച്ചനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ. ആലോചിക്കുന്തോറും എം.ടി. വാസുദേവൻനായരുടെ മനസ്സിൽ വ്യാഖ്യാനങ്ങൾ പിന്നെയുമുണ്ടായി.ആയിരമായിരം നാവുകൾ ആവർത്തിച്ചുചൊല്ലി സത്യമാക്കിയ ഒരു കെട്ടുകഥയല്ലേ ഇത്! എം.ടി. ചിന്തിച്ചു. അസൂയമൂത്ത് വീതുളിയെറിഞ്ഞ് മകനെ കൊല്ലാൻ മാത്രം ദുഷ്ടനാണോ പെരുന്തച്ചൻ?രാജഭക്തി വളർന്ന് രാജാവിനെ രക്ഷിക്കേണ്ട ചുമതല വേദനയോടെ ഏറ്റെടുത്തവനായിക്കൂടേ? അതുതന്നെയാണ് നല്ലത്. എന്തിലും നന്മ മാത്രം കാണാനാഗ്രഹിച്ച എം.ടി. പെരുന്തച്ചനെയും നല്ലവനായിത്തന്നെ കാണാൻ തീരുമാനിച്ചു. മംഗലാപുരത്തിനടുത്ത് കുന്ദാപുരത്തെ തെരുവുകളിൽക്കൂടി വെറുതെ നടക്കുമ്പോൾ എം.ടിയുടെ മനസ്സിൽ തെളിഞ്ഞ പെരുന്തച്ചന്റെ രൂപമായിരുന്നു ഇത്. അജയനുവേണ്ടിയാണ് എം.ടി. പെരുന്തച്ചനെ വിഷയമാക്കി ഒരു തിരക്കഥയെഴുതാൻ തീരുമാനിച്ചത്. തോപ്പിൽഭാസിയുടെ മകനാണ് അജയൻ. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഫോട്ടോഗ്രാഫിയിൽ കമ്പംകയറി മദ്രാസിലെത്തിയ അജയൻ, ഇൻസ്റ്റിറ്റിയൂട്ട് വിദ്യാഭ്യാസം സ്വർണപ്പതക്കം നേടി പൂർത്തിയാക്കി. ഭാസിയുടെ മകൻ ഭരതന്റെ കളരിയിൽനിന്നാണ് സിനിമ പഠിച്ചത്. പ്രയാണം മുതൽ ഒഴിവുകാലം വരെ ഭരതന്റെയൊപ്പം. തുടർന്ന് പത്മരാജന്റെ കൂടെ… ഈ സമയത്തെല്ലാം അജയന്റെ മനസ്സിൽ ഒരു ചിത്രമുണ്ടായിരുന്നു. കറുത്ത കല്ലിൽ മഞ്ഞൾവെച്ച് ഊതി മഞ്ഞളിനെ മാണിക്യക്കല്ലാക്കി ശിരസ്സിലേറ്റിയ സർപ്പത്തിന്റെ കഥ. ആ മാണിക്യക്കല്ല് സ്വന്തമാക്കിയ രാജകുമാരന്റെയും മന്ത്രികുമാരന്റെയും തടങ്കലിൽ കഴിയുന്ന രാജകുമാരിയുടെ കഥ. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ ഈ കഥയ്ക്ക് എം.ടി.തന്നെ അജയന് ഒരു സ്ക്രിപ്റ്റ് എഴുതിക്കൊടുത്തു. പക്ഷേ, അതു സിനിമയായില്ല. ഇതുപോലെത്തന്നെ പെരുന്തച്ചനും അജയന്റെ മനസ്സിൽ കുട്ടിക്കാലത്തേ കയറിക്കൂടിയിരുന്നു. തന്റെ ആദ്യചിത്രത്തിന്റെ കഥ പെരുന്തച്ചൻ മതി. എം.ടി.തന്നെ ആ കഥ വെച്ച് സ്ക്രിപ്റ്റ് എഴുതണം. അജയൻ ഇക്കാര്യം എം.ടിയോടു പറഞ്ഞു. എം.ടി. കഥയെഴുതാമെന്ന് സമ്മതിച്ചു. ഈ സമയത്ത് എം.ടി സ്ക്രിപ്റ്റെഴുതിയ പഞ്ചാഗ്നി, വൈശാലി എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. ഇതേ ജനുസ്സിൽപ്പെട്ട ഒരു സ്ക്രിപ്റ്റ് വേണം എന്നുപറഞ്ഞ് പലരും എം.ടിയെ സമീപിച്ചു. കൂട്ടത്തിൽ ജയകുമാറും. ഭാവചിത്രയുടെ ഉടമയും സെവൻ ആർട്സ് വിജയകുമാറിന്റെ സഹോദരനുമാണ് ജയകുമാർ. എം.ടിയുടെതന്നെ പഞ്ചാഗ്നി, നഖക്ഷതങ്ങൾ എന്നീ ചിത്രങ്ങളുടെ നിർമാണപങ്കാളിയായിരുന്ന ജയകുമാർ വൈശാലിയുടെ വിതരണപങ്കാളിയുമാണ്. സെവൻ ആർട്സിന്റെയും ഭാവചിത്രയുടെയും ജനനത്തിൽ എം.ടിക്കും പങ്കുണ്ട്. ഈ രണ്ടു സ്ഥാപനങ്ങൾക്കും പേരു നല്കിയതും ഭാവചിത്ര ഉദ്ഘാടനം ചെയ്തതും എം.ടിയാണ്. ഒരു ചിത്രം സ്വതന്ത്രമായി നിർമിക്കണമെന്ന ആഗ്രഹം ജയകുമാർ പലവട്ടം എം.ടിയോട് പറഞ്ഞിരുന്നു. എം.ടിയുടെ ഒരു സ്ക്രിപ്റ്റ് വെച്ചേ ആ ചിത്രം ചെയ്യൂ എന്നും ജയകുമാറിന് നിർബന്ധമുണ്ടായിരുന്നു. ‘ഒരു ചെറിയ കഥയുണ്ട്. ജയൻ കേട്ടിട്ടുണ്ടാകും. പെരുന്തച്ചൻ. അതുവെച്ച് ഒരു സ്ക്രിപ്റ്റ് എഴുതാം. അജയനും താത്പര്യമുള്ള പ്രോജക്ടാണ്,’ എം.ടി. പറഞ്ഞു. അങ്ങനെ പെരുന്തച്ചൻ സിനിമയാക്കാൻ തീരുമാനമായി. സ്ക്രിപ്റ്റ്: എം.ടി. നിർമാണം: ഭാവചിത്ര ജയകുമാർ. സംവിധാനം: അജയൻ. വൈശാലിയുടെ നിർമാണസമയത്ത് ആ ചിത്രത്തിന്റെ കലാസംവിധായകൻ കൃഷ്ണമൂർത്തി തച്ചുശാസ്ത്രപാരമ്പര്യത്തിന്റെ പെരുമ നിലനില്ക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറഞ്ഞത് എം.ടി. ഓർത്തു. എം.ടി. പറഞ്ഞതനുസരിച്ച് അജയൻ കൃഷ്ണമൂർത്തിയെ വിളിച്ചു. കഥ പെരുന്തച്ചനാണെന്നറിഞ്ഞപ്പോൾ കൃഷ്ണമൂർത്തിക്കും ത്രില്ലായി. ‘മംഗലാപുരത്ത് കുന്ദാപുരം ഗ്രാമമാണ് ഈ കഥയ്ക്കു പറ്റിയ ലൊക്കേഷൻ.’ കൃഷ്ണമൂർത്തി പറഞ്ഞു.നേരത്തെ ഗിരീഷ് കർണാടിന്റെ ഉത്സവ് എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് കൃഷ്ണമൂർത്തി അവിടെ പോയിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും സമ്പന്നമായ തച്ചുശാസ്ത്രപാരമ്പര്യവും കണ്ടറിഞ്ഞ കൃഷ്ണമൂർത്തിക്ക് അന്നേ ഇവിടം കൗതുകമായിരുന്നു. കൃഷ്ണമൂർത്തിയും എം.ടിയും അജയനും ജയകുമാറുമായി കുന്ദാപുരത്തേക്ക് തിരിച്ചു. കുന്ദാപുരത്തെത്തിയ എം.ടി. ആ ഗ്രാമത്തിൽ കുറച്ചുദിവസം താമസിക്കാൻ നിശ്ചയിച്ചു. തച്ചുശാസ്ത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും പല കാര്യങ്ങളും മനസ്സിലാക്കാനും കുന്ദാപുരത്തെ തച്ചന്മാരും തച്ചുശാസ്ത്രപുസ്തകങ്ങളും എം.ടിയെ സഹായിച്ചു. ഇവിടെവെച്ച് മനസ്സിലെ പെരുന്തച്ചന് എം.ടി. രൂപം നല്കി. ഒപ്പമുണ്ടായിരുന്നവരുമായി കഥ നന്നായി ചർച്ച ചെയ്തു. കഥ എഴുതാൻ തുടങ്ങി. അവർക്കിടയിൽ വലിപ്പച്ചെറുപ്പമില്ല. തമ്പുരാനെന്നോ ആശാരിയെന്നോ ഉള്ള വേർതിരിവുമില്ല. മനസ്സുകൊണ്ടുള്ള അടുപ്പമാണ്; ആത്മബന്ധമാണ്. ഉണ്ണിത്തമ്പുരാനും രാമനും. ഈ രാമൻ മറ്റൊരു പേരിലാണ് ലോകം അറിയുന്നത്. പെരുന്തച്ചൻ. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ! തച്ചുശാസ്ത്രത്തിന്റെ അവസാനവാക്ക്. പെരുന്തച്ചന്റെ ബാല്യകാലസുഹൃത്തായ ഉണ്ണിത്തമ്പുരാൻ ഇന്ന് കുളത്തൂർ കോവിലകത്തെ ഭാർഗവി തമ്പുരാട്ടിയുടെ ഭർത്താവാണ്. ദാസിപ്പെണ്ണ് വന്നു വിളക്കു കാണിക്കുമ്പോൾ അറയിലേക്കു പോകാൻ വിധിക്കപ്പെട്ട ഒരു തമ്പുരാൻ. ഉണ്ണിത്തമ്പുരാന്റെ അച്ഛനിൽനിന്ന് സംസ്കൃതം പഠിച്ചിട്ട് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥവുമായി സ്ഥലംവിട്ട രാമനെ ഉണ്ണിത്തമ്പുരാൻ പിന്നെ കാണുന്നത് കുളത്തൂർ കോവിലകത്തുവെച്ച് പത്തിരുപതു വർഷങ്ങൾക്കു ശേഷമാണ്. കോവിലകത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ സ്വയംവരദുർഗയുടെ ബിംബം കൊത്താനുള്ള ചുമതല പെരുന്തച്ചൻ ഏറ്റെടുത്തു. നിമിത്തം പറഞ്ഞും കല്ലിൽ സപ്തസ്വരം വായിച്ചും പെരുന്തച്ചൻ ഭാർഗവിത്തമ്പുരാട്ടിക്കു മുന്നിൽ അദ്ഭുതം സൃഷ്ടിച്ചു. സ്വയംവരദുർഗയുടെ രൂപമാണ് തമ്പുരാട്ടിക്കെന്ന് അഭിനന്ദിച്ചുപറഞ്ഞ പെരുന്തച്ചൻ കൊത്തിയ ദേവീവിഗ്രഹത്തിന് തമ്പുരാട്ടിയുടെ മുഖമായിരുന്നു. പൂർത്തിയായ വിഗ്രഹം കാണാൻ തമ്പുരാട്ടിയെ വിളിക്കാൻ അസമയത്ത് അറയിൽച്ചെന്നു മടങ്ങിയ പെരുന്തച്ചനെ ഒരു യാത്ര കഴിഞ്ഞുവന്ന തമ്പുരാൻ കണ്ടു. അതോടെ തമ്പുരാന്റെ മനസ്സിൽ സംശയങ്ങൾ ഉറഞ്ഞുകൂടി. പിറ്റേന്ന് പ്രതിഷ്ഠാസമയത്ത് പെരുന്തച്ചനോട് പറയുകപോലും ചെയ്യാതെ വിഗ്രഹം എടുത്തുകൊണ്ടുപോയി. പെരുന്തച്ചൻ പിണങ്ങിപ്പോയി. ക്ഷേത്രദർശനത്തിനു പോകവേ ഒരിക്കൽ തമ്പുരാട്ടി പെരുന്തച്ചനെ കണ്ടു. തമ്പുരാട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പെരുന്തച്ചന് സന്തോഷമായി. ചിങ്ങമാസത്തിൽ ചന്ദനത്തടിയിൽ തൊട്ടിലുണ്ടാക്കാൻ വരണമെന്നു പറഞ്ഞിട്ട് തമ്പുരാട്ടി മടങ്ങി. പക്ഷേ, തൊട്ടിൽ പണിയാൻ ചെന്ന തച്ചനെ ഉണ്ണിത്തമ്പുരാൻ അധിക്ഷേപിച്ചു. പതിനാറുവർഷവും പന്തീരാണ്ടു വഴിപാടും നേർന്നുണ്ടായ കുഞ്ഞിക്കാവ് സ്വന്തം മകളാണെന്ന് ഉണ്ണിത്തമ്പുരാന് പിന്നീട് ബോധ്യമായി. ഭാർഗവിത്തമ്പുരാട്ടി മരണമടഞ്ഞു. പെരുന്തച്ചന് ഒരു മകനുണ്ട് – കണ്ണൻ. കാണാൻ സുന്ദരൻ. അച്ഛന്റെ കൈക്കരുത്തും സാമർഥ്യവും കണ്ണനും അതേപടിയോ അല്പംകൂടി കൂടുതലായോ ലഭിച്ചിരുന്നു. ചെറുപ്പത്തിലേ അവന്റെ സാമർഥ്യവും ബുദ്ധിയും പെരുന്തച്ചനും ബോധ്യമായി.നാടും നാട്ടാരും കണ്ണന്റെ കഴിവിനെ ആവശ്യത്തിലേറെ പ്രശംസിച്ചു. കണ്ണൻ വളരുകയായിരുന്നു. അസൂയാവഹമായ വളർച്ച. ദേശാന്തരങ്ങൾ കാണാനിറങ്ങിയ കുഞ്ഞിക്കാവ് വഴിക്ക് കണ്ണനെ കണ്ടു. പൂണൂൽ ധരിച്ചിരുന്നതുകൊണ്ട് കണ്ണൻ ബ്രാഹ്മണനാണെന്ന് കുഞ്ഞിക്കാവ് ധരിച്ചു. അവളുടെ മനസ്സിളകി. സരസ്വതീമണ്ഡപം ഉണ്ടാക്കാൻ ഭാർഗവിത്തമ്പുരാട്ടി ആഗ്രഹിച്ചിരുന്ന കാര്യം തമ്പുരാൻ കുഞ്ഞിക്കാവിനോടു പറഞ്ഞു. അമ്മയുടെ ആഗ്രഹം സഫലമാകണമെന്ന് കുഞ്ഞിക്കാവും തീരുമാനിച്ചു. സരസ്വതീമണ്ഡപം ഉണ്ടാക്കുന്ന ചുമതല തമ്പുരാൻ കണ്ണനെ ഏല്പിച്ചു. നീലകണ്ഠനായിരുന്നു മേൽനോട്ടം. കുഞ്ഞിക്കാവിനെ കണ്ട നീലകണ്ഠൻ ആ സൗന്ദര്യത്തിൽ ആകൃഷ്ടനായി. അവരുടെ വിവാഹം ഉറപ്പിച്ചു. എത്രയും വേഗം വിവാഹം എന്ന് അയാൾ തമ്പുരാനോടു പറഞ്ഞു. പക്ഷേ, അല്പം സാവകാശം കുഞ്ഞിക്കാവ് ആവശ്യപ്പെട്ടു. മണ്ഡപത്തിന്റെ പണി തുടങ്ങിയതോടെ കണ്ണനും കുഞ്ഞിക്കാവിനും പരസ്പരം കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. സരസ്വതീമണ്ഡപത്തിലെ എട്ടു തൂണുകളിൽ അഷ്ടലക്ഷ്മിയുടെ ശില്പം കൊത്താൻ തുടങ്ങുമ്പോൾ കണ്ണന്റെ മനസ്സിൽ കുഞ്ഞിക്കാവിന്റെ രൂപമാണ് തെളിഞ്ഞത്. രാത്രിയുടെ വിജനതയിൽ കുഞ്ഞിക്കാവ് കണ്ണനുവേണ്ടി നൃത്തരൂപങ്ങൾ ചമച്ചു. ഉരപ്പുരയിലും പിന്നാമ്പുറങ്ങളിലും കണ്ണനെയും കുഞ്ഞിക്കാവിനെയും ചുറ്റിപ്പറ്റി കഥകൾ പരന്നത് തമ്പുരാന്റെ കാതുകളിലുമെത്തി. അതുപിന്നെ നീലകണ്ഠനിലെത്തിയപ്പോൾ കോവിലമാകെ വിറകൊണ്ടു. തമ്പുരാൻ പറഞ്ഞയച്ചതിൻപ്രകാരം പെരുന്തച്ചൻ വന്നു. ഒന്നും സംഭവിക്കാതെ നോക്കിക്കൊള്ളാമെന്ന് പെരുന്തച്ചൻ തമ്പുരാന് ഉറപ്പുകൊടുത്തു. പക്ഷേ, കണ്ണനും കുഞ്ഞിക്കാവും മനസ്സുകൊണ്ടടുത്തുപോയി എന്ന് പെരുന്തച്ചന് ബോധ്യമായി. അതൊരു വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് മനസ്സിലായ പെരുന്തച്ചൻ കൂടം അടുപ്പിക്കാൻ ചെന്നപ്പോൾ വീതുളി വീഴ്ത്തി കണ്ണനെ കൊലപ്പെടുത്തി. പെരുന്തച്ചന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ നാലുമാസം വേണ്ടിവന്നു എം.ടിക്ക്. എഴുതുന്ന സമയത്തൊക്കെ ആ മനസ്സിൽ പെരുന്തച്ചന്റെ രൂപം തെളിഞ്ഞുകൊണ്ടിരുന്നു. ആസുരഭാവമുള്ള, കറുത്തുതടിച്ച്, കുറുകിയ മുഖമുള്ള, ഗൗരവപ്രകൃതിയുള്ള ഒരാൾ. കൂർത്ത നോട്ടവും ദൃഢതയുള്ള ഭാവങ്ങളും അയാൾക്കുണ്ടായിരിക്കണം. സ്ക്രിപ്റ്റ് പൂർത്തിയായിക്കഴിഞ്ഞപ്പോൾ എം.ടി. എഴുതിവെച്ചു. ഈ പെരുന്തച്ചൻ തിലകനാണ്. അഭിനയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങൾ തന്നിലേക്കാവാഹിച്ചെടുത്ത മഹാനായ നടൻ.പെരുന്തച്ചനുവേണ്ടി തിലകനെ കാണാൻ ചെന്ന ജയകുമാർ മുപ്പതു ദിവസം ആവശ്യപ്പെട്ടു. അതുകേട്ട് അത്ഭുതത്തോടെ തിലകൻ ചോദിച്ചു: ‘ഇതെന്തു പടമാണ്? മുപ്പതു ദിവസംകൊണ്ട് ഞാൻ മൂന്നു പടം തീർക്കും.’ ‘ഇത് അങ്ങനെയൊരു പടമാണ്. പെരുന്തച്ചൻ. ടൈറ്റിൽ കഥാപാത്രം താങ്കളാണ്. എം.ടിയുടെ സ്ക്രിപ്റ്റാണ്. സമയമെടുത്തു ചെയ്യേണ്ടതാണ്.’ തിലകൻ സമ്മതിച്ചു. ഹൃദയശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചിരിക്കുകയായിരുന്നു തിലകൻ. പെരുന്തച്ചന്റെ കഥയാണെന്നു കേട്ടതും ഓപ്പറേഷൻ മാറ്റിവെച്ച് അഭിനയിക്കാമെന്നു സമ്മതിച്ചു. ‘എവിടെയാ ലൊക്കേഷൻ?’ ‘കർണാടകത്തിലെ കുന്ദാപുരത്ത്.’ ‘കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയല്ലേ? പിന്നെ കർണാടകത്തിൽ പോകുന്നതെന്തിന്?’ തിലകൻ ചോദിച്ചു. ‘കേരളത്തെക്കാൾ വലിയ കേരളമാണ് കുന്ദാപുരം.’ ഷൂട്ടിങ്ങിന് കുന്ദാപുരത്തു ചെന്നപ്പോൾ ജയകുമാർ പറഞ്ഞത് സത്യമാണെന്ന് തിലകനു മനസ്സിലായി. എവിടെ നോക്കിയാലും തെങ്ങുകൾ നിറഞ്ഞുനില്ക്കുന്നു. പിന്നെ കലാകാരന്മാരുടെ കരവിരുതു തെളിയിക്കുന്ന വീടുകൾ. ഒരു ചെറിയവീടിന്റെ ചെറിയ തൂണിൽപ്പോലും അഭ്ദുതപ്പെടുത്തുന്ന എന്തെങ്കിലുമൊന്ന്. പെരുന്തച്ചനിലെ ഉണ്ണിത്തമ്പുരാനെ നെടുമുടിക്ക് മാറ്റിവെച്ചു. നെടുമുടിയെ വിളിച്ച് പെരുന്തച്ചനിൽ അഭിനയിക്കണമെന്നേ ആദ്യം പറഞ്ഞുള്ളൂ. പെരുന്തച്ചനായി തന്നെയാണ് ക്ഷണിച്ചിരിക്കുന്നതെന്നു ധരിച്ച നെടുമുടി സന്തോഷത്തോടെ സമ്മതിച്ചു. ലൊക്കേഷനിൽ വന്ന് സ്ക്രിപ്റ്റ് വായിച്ച നെടുമുടി വേണു പറഞ്ഞു: ‘അസുരഗണത്തിൽപ്പെട്ട പെരുന്തച്ചനാണല്ലോ ഇത്. ഇത് തിലകനേ ചേരൂ.’ വേണു പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു. ‘അതേ, തിലകൻതന്നെയാണ് പെരുന്തച്ചൻ. വേണു ഉണ്ണിത്തമ്പുരാനാണ്. പെരുന്തച്ചനിലെ മറ്റൊരു പ്രധാന പുരുഷകഥാപാത്രം നീലകണ്ഠനാണ്. തൻപോരിമയും അഹന്തയും എല്ലാം കാൽക്കീഴിലാക്കാനുള്ള വ്യഗ്രതയും തുടിച്ചുനില്ക്കുന്ന നീലകണ്ഠനായി ഒരു പുതിയ നടൻതന്നെ മതി എന്നായിരുന്നു തീരുമാനം.പലരെയും നോക്കിയിട്ട് ഒടുവിൽ നാനാ പടേക്കറെ തീരുമാനിച്ചു. പക്ഷേ, അതു ശരിയാകില്ലെന്ന് എം.ടി.ക്ക് തോന്നി. അനിൽ ബാബുവിന്റെ അനന്തവൃത്താന്തം എന്ന ചിത്രത്തിൽ അഭിനയിച്ച മനോജിന്റെ കാര്യം ജയകുമാർ പറഞ്ഞു. പുതിയ ഭാവങ്ങളുള്ള നല്ലൊരു നടൻ. ജയവിജയന്മാരിലെ ജയന്റെ മകനായ, കുമിളകൾ എന്ന മലയാള ടെലിവിഷൻ പരമ്പരയിൽ നായകനായ മനോജിനെ എല്ലാവർക്കും സമ്മതമായി. പെരുന്തച്ചന്റെ മകൻ കണ്ണനായി തമിഴ്നടൻ ത്യാഗരാജന്റെ മകൻ പ്രശാന്തിനെ കൃഷ്ണമൂർത്തിയാണ് നിർദേശിച്ചത്.പ്രധാനമായും രണ്ടു പെൺതാരങ്ങളായിരുന്നു പെരുന്തച്ചനു വേണ്ടിയിരുന്നത്. അതിലൊന്നായ കുഞ്ഞിക്കാവായി എം.ടിയുടെ നഖക്ഷതങ്ങളിലൂടെ സിനിമയിലെത്തിയ മോണിഷയെ തീരുമാനിച്ചു. മറ്റൊരു സ്ത്രീകഥാപാത്രം ഭാർഗവിത്തമ്പുരാട്ടിയാണ്. പെരുന്തച്ചന്റെ മനസ്സിളക്കാൻ പോന്ന സൗന്ദര്യവും വശ്യതയും അംഗലാവണ്യവും ഒത്തിണങ്ങിയവളാകണം തമ്പുരാട്ടി. മറ്റൊരർഥത്തിൽ കൊച്ചുതമ്പുരാട്ടിയെക്കാൾ സുന്ദരി! കന്നടയിൽനിന്നാണ് ആ സുന്ദരിയെ അവർ കണ്ടെടുത്തത്. വിടർന്ന ഭംഗിയുള്ള കണ്ണുകൾ. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി. ഒത്ത ഉയരം. ലാവണ്യം വഴിഞ്ഞൊഴുകുന്ന ഉടൽ. ഒതുങ്ങിയ അരക്കെട്ട്. സ്വർണത്തിൽ കടഞ്ഞെടുത്ത ദേവീവിഗ്രഹംപോലെ ശോഭ നിറഞ്ഞ വിനയാപ്രസാദിനെ നോക്കിനിന്നുപോയി എം.ടിയും അജയനും ജയകുമാറും പിന്നെ കൃഷ്ണമൂർത്തിയും. എം.എസ്. തൃപ്പൂണിത്തുറ, ജലജ, ബാബു നമ്പൂതിരി തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ഒരു ദിവസം എം.ടി. മുറിയിൽ വന്നു. ‘പെരുന്തച്ചന്റെ രൂപത്തെക്കുറിച്ച് ഐഡിയ എന്തെങ്കിലുമുണ്ടോ?’ തിലകനോടു ചോദിച്ചു. ‘മൊട്ടയടിക്കണോ?’ തിലകൻ ചോദിച്ചു. ‘വേണ്ട.’ ‘എന്നാൽ തോളറ്റംവരെ മുടി നീട്ടിവളർത്തിയാലോ?’ ‘അതു മതി. പിന്നെ ഒറ്റമുണ്ടും കൗപീനവും തോർത്തും ഭാണ്ഡവും.’ എം.ടി. പറഞ്ഞു. ഈ രൂപത്തിൽ ഒരു ദിവസം ചിത്രീകരിച്ചു. അതിരാവിലെ കുളിക്കുന്ന രംഗം. പക്ഷേ, ഇതിന്റെ റഷസ് കണ്ടപ്പോൾ ആർക്കും ഇഷ്ടമായില്ല. ‘തല മൊട്ടയടിച്ച് ചൈനീസ് കുടുമ വെക്കാം,’ എം.ടി. പറഞ്ഞു. അങ്ങനെ ചെയ്ത് വീണ്ടും അതേ രംഗം ചിത്രീകരിച്ചു. എല്ലാവർക്കും ഇഷ്ടമായി. ‘രണ്ടുമൂന്നു ദിവസം അഭിനയിച്ചുകഴിഞ്ഞപ്പോൾ ഞാൻ പെരുന്തച്ചനായി മാറിയോ എന്നൊരു സംശയം. ഒരു പ്രത്യേക യുഗത്തിൽ ജീവിക്കുന്നപോലെ, ചില പ്രത്യേക ആൾക്കാരോടു സംസാരിക്കുന്നതുപോലെ… എന്തോ ഒരു ആത്മീയപരിവേഷം ഉണ്ടാകുന്നതുപോലെ എനിക്കു തോന്നി.’ തിലകൻ ഓർമിക്കുന്നു. ചിത്രത്തിൽ പെരുന്തച്ചൻ ഒരു രഥം പണിയുന്ന രംഗമുണ്ട്. പകുതിയോളം പണിതുകഴിഞ്ഞ രഥമാണ്. സീനെടുക്കാൻ അങ്ങനെയൊരു രഥത്തിനരികിൽ ചെന്നിരുന്നു. ആ രഥത്തിൽ പെയിന്റടിച്ചിരിക്കുന്നത് തിലകൻ കണ്ടു. ‘പുരാതനകാലത്തുള്ള രഥമായാണ് ഇതുപയോഗിക്കേണ്ടത്. അന്ന് പെയിന്റടിച്ച രഥമെവിടെ? ഈ രഥം ഉപയോഗിക്കാൻ പറ്റില്ല.’ തിലകൻ പറഞ്ഞു. ‘ഇതേ ലഭിക്കൂ’ എന്ന് സംവിധായകൻ. ഉടൻ തിലകൻ പറഞ്ഞു: ‘ഈ രഥംവെച്ച് ഞാൻ അഭിനയിക്കില്ല.’ അജയൻ പിന്നാലെ ചെന്നു. ‘പോയി അന്വേഷിക്ക്. ഇവിടെ എവിടെയെങ്കിലും രഥമുണ്ടാക്കുന്നവരുണ്ടാകും,’തിലകൻ പറഞ്ഞു. അന്വേഷിച്ചപ്പോൾ ലൊക്കേഷന്റെ നാലഞ്ചു കിലോമീറ്ററിനുള്ളിൽ രഥമുണ്ടാക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ഒരു തച്ചൻ രഥമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പകുതി തീർന്ന ആ രഥം ഷൂട്ടിങ്ങിനുവേണ്ടി വാങ്ങി. അതു പണിതുകൊണ്ടിരുന്ന തച്ചനോട് തിലകൻ ചോദിച്ചു: ‘ഈ രഥത്തിൽ ഞാനൊരു കരവേല ചെയ്താൽ പിന്നെ അതുപയോഗിക്കാൻ പ്രയാസമാകുമോ?’ ‘കുഴപ്പമില്ല. ശരിയായില്ലെങ്കിൽ വേണ്ടെന്നുവെക്കാം.’ എം ടി വാസുദേവൻ നായരുടെ പുസ്തകങ്ങൾ വാങ്ങാം (ഹിറ്റുകളുടെ കഥ എന്ന പുസ്തകത്തിൽ നിന്ന്) Courtesy തിരക്കഥാലോകം അഡ്മിൻ”
Jayaprakash Peringottukurissi liked Prasannakumar Kunnathara Ok’s post: “വായനപ്പുരയിൽ…. പെൺമനഗന്ധം;സുഗന്ധി എന്ന……. * * * * * * * * * * * * * * * * * * * * * * * ചരിത്രത്തിന്റെ ആഴങ്ങളിലേക്കും മിത്തിന്റെ രത്നഖനികളിലേക്കും വർത്തമാന രാഷ്ട്രീയത്തിന്റെ വിഹ്വലതകളിലേക്കും വെളിച്ചം തെളിച്ച്, സ്ത്രീശക്തിയുടെ മൂശയിൽ പെണ്ണിന്റെ കണ്ണീരും വിയർപ്പും രക്തവും, തമിഴും സിംഹളവും മലയാളവും കലർന്ന ലങ്കയുടെ പച്ചമണ്ണിൽ കുഴച്ച്, ടി.ഡി രാമകൃഷ്ണൻ മിനുക്കിയെടുത്ത സുന്ദര ശില്പമാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഗാന്ധാരിയുടെ ദൈന്യവും പാഞ്ചാലിയുടെ സ്ഥൈര്യവും കണ്ണകിയുടെ ക്രൗര്യവും സമന്വയിക്കുന്ന ദേവനായകി നിർവ്വാണം പ്രാപിക്കുമ്പോഴും, ഫാസിസ്റ്റുകളുടെ ക്രൂരതകൾക്കു മുമ്പിൽ തോറ്റു പോകുമ്പോഴും അത് ആത്യന്തികമായ പരാജയമായല്ല അനുവാചകന് അനുഭവവേദ്യമാകുന്നത്. യുദ്ധമുഖത്ത് സ്ത്രീവിരുദ്ധതയുടെ കഴുകൻ ചിറകടികളിൽ ചിതറിത്തെറിച്ചു പോകുന്ന സ്ത്രീ ശരീരവും മനസ്സും അതിന്റെ നിസ്സഹായതയും അതിൽനിന്ന് ഊറിക്കൂടുന്ന കരുത്തും തോൽവിയുടെ ചിതയിൽ നിന്നുയരുന്ന ചിറകടിയും പ്രത്യാശയുo ഈ നോവലിൽ രൂഢമൂലമാകുന്നുണ്ട്. ഭ്രമാത്മകതയുടെ മുഴക്കവും നഗ്നയാഥാർത്ഥ്യങ്ങളുടെ പൊള്ളലും ആഴത്തിൽ അനുഭവിപ്പിക്കുന്ന ദേവനായകി ‘ഇട്ടിക്കോര’ പോലെതന്നെ ആകാംക്ഷയുടെ മുൾമുനയിൽ തെന്നിക്കൊണ്ടേ വായിച്ചു തീർക്കാനാവൂ. അതിനിടെ രതിയുടെ കുളിരലകളും ദൈന്യത്തിന്റെ ശാന്ത തീരങ്ങളും പ്രതികാരാഗ്നിയുടെ ഹോമകുണ്ഡങ്ങളും നിസ്സഹായതയുടെ മുൾക്കിരീടവും നാം അഭിമുഖീകരിക്കും പ്രത്യാശയും ആകാംക്ഷയും വേദനയും നിസ്സംഗതയും അതുപോലെ പറഞ്ഞറിയിക്കാനാവാത്ത നിരവധി വൈകാരികതകൾ മുറ്റി നിൽക്കുന്ന ഏകാന്ത സ്ഥലികളിലൂടെ സഞ്ചരിക്കും…. ആണ്ടാളിന്റേയും സുഗന്ധിയുടേയും രജനിയുടേയും സ്വരൂപങ്ങളിൽ ഗൗരിലങ്കേഷിനെപ്പോലും കണ്ടുമുട്ടും സ്ത്രീയുടെ ശക്തിയും, ദൗർബ്ബല്യവും, പ്രതികാരവും, സ്നേഹവും, രതിയും, ബുദ്ധിപരതയും, വശീകരണ നൈപുണ്യവും വൈകൃതത്തിൽ പോലും ജ്വലിക്കുന്ന സൗന്ദര്യവും പകർന്നു തരുന്ന ഈ കൃതി വായിക്കാതെ പോയിരുന്നെങ്കിൽ വലിയൊരു നഷ്ടം തന്നെയാകുമായിരുന്നു. പെണ്ണെഴുത്തിന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി സ്ത്രി മനസ്സിന്റെ വ്യതിരിക്ത ഭാവങ്ങൾ വരച്ചുകാട്ടി അനുഭൂതിയുടെ പുതിയ വാതായനങ്ങൾ തുറന്നു തന്ന നോവലിസ്റ്റിന് നന്ദി…. * * * * * * * * * * * * * * * * * * * * -പ്രസന്നകുമാർ കുന്നത്തറ.”
Jayaprakash Peringottukurissi liked Daniel Muttathu’s post: “കാലത്ത് തിരക്കിട്ട് ടെക്സറ്റും നോട്ടുബുക്കും സ്കൂൾ ബാഗിൽ എടുത്തു വെക്കുന്നതിനിടയിലായിരുന്നു അമ്മയുടെ വിഷമത്തോടെയുള്ള വിളി. “മോനേ… ഇങ്ങു വന്നേ” “ന്താ മ്മേ..? ” “സ്കൂളിൽ പോവാനുള്ള ഷർട്ട് ഉണക്കമായില്ലോ മോനെ.! മോനോരു കാര്യം ചെയ്യ് ഇന്ന് ബുദ്ധനാഴ്‌ച്ചയല്ലേ ചേട്ടന്റെ ഏന്തങ്കിലും ഒരു ഷർട്ടിട്ടു കൊണ്ട് സ്കൂളിൽ പോക്കോ.” “അതെനിക്ക് ചേരില്ലമ്മേ ഭയങ്കര ലൂസാ പോക്കറ്റൊക്കെ താഴെ വന്നു നിക്കും കഴിഞ്ഞ ഒരീസം ഇട്ടിട്ടു പോയി കുട്ട്യേളോക്കെ എന്നെ കളിയാക്കി ” ഞാൻ മുഖം ചുളിക്കി കൊണ്ട് വിഷമത്തോടെ അമ്മയോട് പറഞ്ഞു “എങ്കിലിന്ന് പോവണ്ട.. ന്നനഞ്ഞത് ഇട്ടിട്ടു പോയി വല്ല സൂക്കേടും വരുത്തിവെക്കണ്ട.” “അത് പറ്റില്ല… സ്കൂളിൽ പോണം അറ്റൻഡൻസ് പോവും.! ഞാനിപ്പോ വരാം അശോകന്റെ ഏതെങ്കിലും ഷർട്ട് കിട്ടുമോന്ന് നോക്കട്ടെ ” എന്റെ വീടിന്റെ പത്തു വീട് അപ്പുറത്താണ് അശോകന്റെ വീട്. ഒരേ സ്കൂളിലാ ഞങ്ങള് രണ്ടാളും പഠിക്കുന്നത് അവൻ അച്ചന്റെ കൂടെ സ്കൂട്ടറിലും, ഞാൻ സൈക്കിളിലുമാണ് ദിവസവും സ്കൂളിൽ പോവുന്നത്. ഞാൻ അശോകന്റെ വീട്ടിലോട്ടു നടന്നു. “ഗീതേച്ചി… അശോകനോ.? ” മുറ്റം അടിച്ചു വാരി കൊണ്ടിരുന്ന ഗീതേച്ചി എന്നെ കണ്ടതും, ചിരിച്ചു കൊണ്ട് ചോദിച്ചു “എന്താണ് കാലത്ത് ഈ വഴിക്കൊക്കെ നീ ഇന്ന് സ്കൂളിൽ പോണില്ലേ..? ” അശോകന്റെ അമ്മയാ ഗീതേച്ചി അവനെ പോലെയല്ലാട്ടോ എന്നോട് നല്ല സ്നേഹമാ ചേച്ചിക്ക്, ഞായറാഴ്ച്ച ടീവി കാണാനോക്കെ അശോകന്റെ വീട്ടിലിരിക്കുമ്പോൾ എനിക്ക് തിന്നാനൊക്കെ എന്തങ്കിലും കൊണ്ടതരും. “പോവാൻ നിക്കാണ്! അശോകനോ..? ” “അവൻ കുളിക്കുകയാ ഇപ്പോ വരും, മോൻ ഉമ്മറത്തോട്ട് കയറി ഇരുന്നോ അടിച്ചു വാരണപൊടി മേത്താവണ്ട.! നീ ചായകുടിച്ചോ.? ദോശ ഉണ്ടാക്കിയത് ഇരിപ്പുണ്ട് വേണോ” “വേണ്ടേച്ചി.” അപ്പോഴേക്കും കുളി കഴിഞ്ഞു തല തോർത്തി കൊണ്ട് അശോകൻ എന്റെ അടുത്തേക്ക് വന്നു. “ടാ അശോകാ ഒരു സഹായം ചെയ്യാമോ.? ” “എന്താടാ.” “ഇന്നലെ സ്കൂളിൽ നിന്നും വരുമ്പോൾ ഒരു കാറുകാരൻ ചളിതെറിപ്പിച്ചടാ.” ” മ് എന്നിട്ട്.! ” “വീട്ടിൽ വന്നപ്പോൾ അമ്മ ഷർട്ടോക്കെ കഴുകിഇട്ടതായിരുന്നു. പക്ഷെ ഇന്നലെരാത്രിയിലെ മഴ ചതിച്ചു അഴയിൽ കിടന്നു ഈറനടിച്ചു ആ ഷർട്ട് ഉണങ്ങിയില്ല.! നിന്റെ ഏതെങ്കിലും ഷർട്ട് എനിക്ക് തരോ.? ഇല്ലെങ്കിൽ എനിക്കിന്ന് സ്കൂളിൽ പോവാൻ പറ്റില്ലടാ ” “അതിന് ഇന്ന് ബുദ്ധനാഴ്‌ച്ചയല്ലേ, നിനക്ക് കളർ ഡ്രസ്സ് ഇടാലോ! ” “എനിക്ക് സ്കൂളിലേക്ക് ഇട്ടു പോവാനുള്ള നല്ല കളർ ഷർട്ടോന്നുമില്ലടാ ആകെ ഉള്ളത് ഒരു വെള്ള യൂണിഫോം ഷർട്ട് ” “എന്റെല് പഴയത് ഒന്നുമില്ല ഉള്ളതൊക്കെ ഞാൻ ഇടുന്നതാ” അശോകന്റെ മറുപടിയിൽ എന്തോ എന്റെ ആവശ്യത്തിനോട് ഒരു വിയോജിപ്പുള്ള പോലെ എനിക്ക് തോന്നി, മനസ്സിൽ ഊറി വന്ന ജ്യാളിത മറച്ചുവെച്ച് അശോകനോട് ഞാൻ വീണ്ടും ചോദിച്ചു “എങ്കിൽ ഉള്ളതിൽ ഏന്തങ്കിലുമൊന്ന് തരുമോ.? “തരായിരുന്നു, പക്ഷെ…അച്ഛനിറങ്ങി ഞാൻ ഡ്രസ്സ് മാറട്ടെ നീ പോക്കോ.! സ്കൂളിൽ വെച്ച് കാണാം” ഷെഡിൽ നിന്നും ലാബ്രട്ടസ്കൂട്ടർ സ്റ്റാർട്ട് ചെയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അവിടെ നിന്നും പടിയിറങ്ങി. പോയതിനെക്കാളും വേഗത്തിൽ ഞാൻ വീട്ടിലോട്ടു തിരിച്ചു നടന്നു. “എന്താ മോനേ അവൻ ഷർട്ട് തന്നോ.? ” വീട്ടിൽ കേറി ചെന്നതും അമ്മയുടെ ചോദ്യം. “ഞാൻ ചോദിച്ചില്ലമ്മേ.! അവന്റെ അച്ഛൻ ഉമ്മർത്ത് ന്യൂസ് പേപ്പർ വായിച്ചു ഇരിപ്പുണ്ടായിരുന്നു അത് കൊണ്ട് ഞാനിങ് തിരിച്ചു പൊന്നു ” കള്ളം മറക്കാൻ വേണ്ടി ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു. “ചോദിക്കാഞ്ഞത് നന്നായി മോനേ ഞാൻ അത് വേണ്ടന്ന് പറഞ്ഞു തുടങ്ങിയതാ അപ്പോഴേക്കും നീ അശോകന്റെ വീട്ടിലോട്ടിറങ്ങി.! അടുപ്പും കല്ലിന്റെ കണലിൽ കുറച്ചു നേരം പിടിച്ചപ്പോ ഈറൻ മാറീട്ടുണ്ട്. ന്നാ ഇപ്പോ നോക്കിയെ.” അമ്മ ഷർട്ട് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. എതിരഭിപ്രായമൊന്നും പറയാതെ മടി കൂടാതെ ഞാൻ അതെടുത്തു ഇട്ടു വീട്ടിൽ നിന്നും സൈക്കിൾ എടുത്തു റോഡിൽ ഇറങ്ങിയതും മുന്നിൽ കണിയായി ദാ നിക്കുന്നു ‘ഒറ്റ മൈന’നാശം പിടിക്കാൻ ഇന്നത്തെ കാര്യം പോക്കാ,പിറുപിറുത്തുകൊണ്ട് ഞാൻ യാത്ര തുടങ്ങി. മനസിനുള്ളിൽ എന്തോ വല്ലാത്ത വിഷമം അപ്പോഴേക്കും കൂട് കൂട്ടി തുടങ്ങിയിരുന്നു അവനോടു ഷർട്ട് ചോദിക്കാൻ പോവണ്ടേയിരുന്നില്ല, നാണക്കേടായി വേണ്ടായിരുന്നു.ഇനിപ്പോ അവനിത് ക്‌ളാസിലെ പെൺ പിള്ളേരോടൊക്കെ പറഞ്ഞു നടക്കും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല അനുഭവിക്കുക തന്നെ. എന്റെ സൈക്കിൾ പട്ടിത്തടം ഇറക്കം കഴിഞ്ഞു സ്കൂളിൽ നേരത്തെ എത്തണം ക്ലാസ്സിലെ ലീഡറാണ് ഞാൻ ഇലക്ഷന് നിന്ന സമയത്ത് തൊട്ടവീട്ടിലെ ചെമ്പകം പതിവിൽ കൂടുതൽ പൂത്തിരിന്നു, ഞാൻ സമ്മാനിച്ച പൂക്കൾ മുടിയിൽ തിരുകിയ പെൺകുട്ടികൾ എനിക്ക് തന്നെ വോട്ട് ചെയ്തു, അങ്ങനെ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞാൻ വിജയിച്ചു. ജീവിതത്തിൽ ആദ്യമായിഎനിക്ക് കിട്ടിയ വിജയം പിന്നീട് പതിയെ’ പതിയെ എനിക്കു തന്നെ ഒരു പരാജയമായി തോന്നി തുടങ്ങി. കാരണം ഞാൻ പഠിക്കാൻ കുറച്ചു പിന്നോക്കം തന്നെ കൊച്ചന്ന ടീച്ചറുടെ ഇടക്കിടെ കളിയാക്കി “ലീഡറെന്നുള്ള വിളിയാണ് സഹിക്കാൻ പറ്റാത്തത്. ലീഡർ എന്നുള്ള പദവി മാത്രം എനിക്ക് സ്റ്റാഫ് റൂമിൽ പോവാനും ചോക്ക് കൊണ്ട് വരാനും വർത്തമാനം പറയുന്നവരുടെ പേരെഴുതാനും മറ്റുള്ളകാര്യങ്ങൾക്കും പഠിപ്പിസ്റ് സുജിത്തിനെയാണ് ടീച്ചർ ഏല്പിക്കുന്നത്. പതിവ് പോലെ. ആദ്യ പിരീഡ് സാമൂഹ്യപാഠം ഹെലന ടീച്ചറുടെ ക്ലാസ്സ് റൂം “ഫ്രഞ്ചു വിപ്ലവം ആരൊക്കെ പഠിച്ചിട്ടുണ്ട്..? അറിയുന്നവർ എഴുനേറ്റു നിൽക്കൂ” ടീച്ചറുടെ ഒരു ശൈലിയാണ് പഠിച്ചവർ എഴുനേറ്റു നിൽക്കുക എന്നിട്ട് അടുത്ത് നിൽക്കുന്നവനോട് പറഞ്ഞു കേൾപ്പിക്കുക. സാദാരണ പഠിക്കാത്ത കാര്യം ചോദിച്ചാൽ തല കുമ്പിട്ട് ഇരിക്കുന്ന ഞാൻ മനസിൽ ധൈര്യം ഉൾക്കൊണ്ട് അറിയുന്നവരുടെ പോലെ എഴുന്നേറ്റു നിന്നു. “നിങ്ങൾ അടുത്ത് നിൽക്കുന്ന ആളോട് തമ്മിൽ തമ്മിൽ പറയൂ ലീഡറുടെ ഫ്രഞ്ചു വിപ്ലവം ഞാൻ കേൾക്കാം ഇങ്ങോട്ട് പോരെ.!” നിൽക്കുന്ന ഇടം താഴോട്ട് പോവുന്ന പോലെ തോന്നിയെനിക്ക്. ഞാൻ പതിയെ നടന്ന് ടീച്ചറുടെ മേശയുടെ അടുത്ത് എത്തി “പറയൂ കേൾക്കട്ടെ” “അത്.!ഞാൻ.. ടീച്ചറെ.മുഴുവനും പഠിച്ചിട്ടില്ല” എന്റെ സ്വരത്തിലെ മാറ്റം ടീച്ചർക്ക് മനസിലായി എന്ന് തോന്നുന്നു. കൂടുതലായി ഒന്നും ടീച്ചർ ചോദിക്കാൻ നിന്നില്ല മ്മ് “കൈ നീട്ടിക്കോ ” ടപ്പേ ഒരണ്ണം എന്റെ ഉള്ളം കൈയിൽ തന്നിട്ട് “പോയിക്കോ.. ” നാളെ തന്നോട് തന്നെ പറഞ്ഞു കേൾപ്പിക്കണമെന്നും ടീച്ചർ ഉറക്കെ പറഞ്ഞു. എന്റെ നീക്കങ്ങൾ വീക്ഷിച്ചിരുന്ന പെൺപടകൾ അമർത്തി ചിരിക്കുന്നത് മാത്രം എനിക്കപ്പോൾ കേൾക്കുന്നുണ്ടായിരുന്നു, അത് എനിക്ക് കിട്ടിയ അടിയുടെ വേദനയേക്കാൾ വലുതായിരുന്നു അപമാനഭാരത്താൽ തലതാഴ്ത്തി ഞാൻ ഇരിപ്പിടത്തിലേക്ക് നടന്നു. വൈകുന്നേരം ഞാൻ വീട്ടിലെത്തി ഉമ്മറത്തിരുന്നു സാമൂഹ്യ പാഠം പുസ്തകം തുറന്നു വെച്ചു വിപ്ലവം വായന തുടങ്ങി. ആ.. “മോൻ പഠിക്കയാണോ.. ഇന്നാ ഇത് കഴിച്ചോ.!” അപ്പനാണ് നാലുമണിക്ക് പണി സ്ഥലത്തു നിന്നും കിട്ടുന്ന പലഹാരം രണ്ട് അട വാഴയിലയിൽ പൊതിഞ്ഞു മടികുത്തിനുള്ളിൽ വെച്ച് കൊണ്ട് വന്നതായിരുന്നു. വിറക്കുന്ന കൈ കൊണ്ട് ഞാൻ അത് വാങ്ങി കുളിക്കാൻ നിൽക്കുബോൾ അപ്പൻ അമ്മയോട് പറയുന്നു “ട്യേ .. ചെക്കനെ ടൂഷ്യനു വിടണം.” “ആരെ.. ” “ചെറിയോനേ..” ഇളയ മകനായ എന്നെ അപ്പൻ സ്നേഹത്തോടെ മറ്റുള്ളവരുടെ മുന്നിൽ അങ്ങനെയാ വിളിക്കാറ് “എന്റെ മോൻ നാലോണം പഠിക്കുന്നുണ്ട്.. അവിടെ ഉമ്മറത്തിരുന്ന് പുസ്തകം എടുത്തു വെച്ച് പഠിക്കുന്നത് ഇയ് കണ്ടില്ലേ.? ന്റെ മോൻ മിടുക്കനാ.! “പുസ്തകം എടുത്തു വെച്ച് വായിച്ചാൽ അവൻ മിടുക്കാനാവുമോ ഇത് നല്ല കൂത്ത്.” തിരിച്ചു അമ്മയുടെ പ്രതികരണം അത്ര സുഖകരമായിരുന്നില്ല എന്റെ പഠിപ്പിനെപറ്റി ഏകദേശധാരണ അമ്മക്ക് ഉണ്ടായിരുന്നിട്ടുണ്ടാവണം അത് കൊണ്ടാവും ഞാൻ മിടുക്കനെന്ന് പറഞ്ഞപ്പോ അമ്മക്ക് അത് ഉൾകൊള്ളാൻ കഴിയാഞ്ഞത് “അല്ലാ… അവൻ നന്നായി പഠിക്കുന്നുവെന്ന് ങ്ങളോട് ആരാ പറഞ്ഞേ.? “ഡി ഒരുമ്പട്ടോളെ ” “നന്നായി പഠിക്കുന്ന കുട്ട്യോളേയാ ക്‌ളാസില് ലീഡറാക്കാ.!അത് അറിയോ അനക്ക്..” “ഇതെവിടെ നിന്നാ..? ” പണി സഞ്ചിയിൽ നിന്നും കിട്ടിയ ഒരു പൊതി തുറന്നു നോക്കി അമ്മ അപ്പനോട് ചോദിച്ചു. ആ. അതോ..! അത് ഷർട്ടിന്റെ ശീലയാടി. കണ്ണേട്ടന്റെ മോൻ വിനോദ് പേർഷ്യന്ന് കൊണ്ട് വന്നതാ ഇന്നവിടെയായിരുന്നു പണി.” അന്ന് രാത്രി ഞാൻ ഉറങ്ങാതെ കിനാവ് കാണുകയായിരുന്നു, അടുത്ത ബുദ്ധനാഴ്‌ച്ച പുതിയ കളർ ഷർട്ടും ധരിച്ചു സ്കൂളിൽ പോവുന്നതും ഓർത്ത് കൊണ്ട്, ചോരുന്ന മേൽക്കൂരയ്ക്ക് കീഴിൽ എനിക്കായ് തന്നയച്ച ദൈവത്തിന്റെ കുപ്പായം തലയിണയരികിൽ സൂക്ഷിച്ചു കൊണ്ട്.