കുട്ടികളുടെ ആശയങ്ങൾ ഇനി യാഥാർത്ഥ്യമാകും,യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ( K-DISC ) ” യങ് ഇന്നോവേറ്റോർസ് പ്രോഗ്രാമിനുള്ള ” (YIP ) റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. “എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല . വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും , കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു.അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ …