M.T. VASUDEVAN NAIR ( എം.ടി. വാസുദേവൻ നായർ
മുട്ടത്തു വർക്കിയുടെയും കാനത്തിൻ്റെയും നോവലുകൾ വായിച്ചു നടന്നിരുന്ന സമയത്താണ് നാലുകെട്ട് വായിക്കാൻ കഴിഞ്ഞത്. തുടർന്ന് കാലം, അസുരവിത്ത് തുടങ്ങിയവയും വായിക്കാൻ കഴിഞ്ഞു.എം.ടിയുടെ “നോവൽത്രയം”എന്ന് എനിക്ക് തോന്നുന്നത് നാലുകെട്ട് ,അസുരവിത്ത് ,കാലം എന്നിവയാണ്. മറ് ഇത് എൻ്റെ അഭിപ്രായമാണ്. മറ്റ് അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു. അതിൽ തന്നെ എനിക്ക് കൂടുതൽ ഇഷ്ടം “കാലം “. എൻ്റെ ഗ്രാമത്തിലെ കുറെ ആളുകൾ ,പരിസരങ്ങൾ എല്ലാം അതിലുണ്ട്. മൂക്കുപൊടി വലിക്കുന്ന ചെറിയമ്മക്ക് പകരം കാണുന്ന വരിൽ നിന്നെല്ലാം ബീഡി വാങ്ങി വലിക്കുന്ന …