Krishi pazhamchollukal-2 കൃഷി പഴംചൊല്ലുകള്‍
അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ടമാങ്ങയും അശ്വതി ഞാറ്റുവേലയിൽ വിതയ്ക്കാൻ നന്ന് രേവതി ഞാറ്റുവേലയിൽ പാടത്ത് ചാമ വിതയ്ക്കാം പൂയം ഞാറ്റുവേലയിൽ ഞാറു പാകിയാൽ പുഴുക്കേട് പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു അത്തത്തിന്‍റെ മുഖത്ത് മുതിര വിതയ്ക്കണം അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം ചോതി കഴിഞ്ഞാൽ ചോദ്യമില്ല മകത്തിന്‍റെ മുഖത്തു എള്ളറിയണം മകീര്യത്തിൽ വിതച്ചാൽ മദിയ്ക്കും തിരുവാതിരയ്ക്കു പയർ കുത്തിയാൽ ആറ്റ വരും കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ മീൻകണ്ണിനോളം മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം കുംഭപ്പറ …