ഇന്ത്യാചരിത്രം
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. ക്രി.മു (ക്രിസ്ത്വബ്ദത്തിന് മുൻപ്) 3300 മുതൽ ക്രി.മു 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി.മു 2600 മുതൽ ക്രി.മു 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ …