മഹാത്മ ഗാന്ധി-ജീവിത രേഖ
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തില്‍ ജനനം. അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്‌ലിബായ്. 1887 ല്‍ മെട്രിക്കുലേഷന്‍ പാസായി. 1883 ല്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു. 1885 ല്‍ പിതാവു മരിച്ചു. 1887 ല്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാനായി ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറി. 1891 ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി തിരിച്ചു വന്നു. രാജ്കോട്ടിലും പിന്നെ മുംബൈയിലും പ്രാക്ടീസ് ചെയ്തു.ദക്ഷിണാഫ്രിക്കയില്‍ വ്യാപാരം നടത്തിയിരുന്ന അബ്ദുളള കമ്പനിക്കാര്‍ കേസ് വാദിക്കാന്‍ ക്ഷണിച്ചത് വഴിത്തിരിവായി. 1893ല്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയി. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വര്‍ണവിവേചനം …