അച്ഛനും മകളും
വള്ളത്തോൾ നാരായണമേനോൻ ഒന്നു് “ഗുരുപാദരെക്കണ്ടു വന്ദിപ്പാനവസര-മറിഞ്ഞു വരിക, പോയ് വത്സ, നീ ശുനശ്ശേഫ; ഞാനിങ്ങീയശോകത്തിൻ തണലിൽ നിൽക്കാ”മെന്നൊ-രാനകമന്ദ്രസ്നിഗ്ദ്ധസ്വരമാകിയ സൂക്തം, പോക്കുവെയിലേശി സ്വർണ്ണമുരുക്കിയൊഴിച്ചതു-പോലവേ മിന്നും ഹേമകൂടശൈലത്തിൻ പാർശ്വേ, കശ്യപാശ്രമക്കാട്ടിലൊരിടത്തപരാഹ്ന-നിശ്ശബ്ദസ്ഥിതി ഭഞ്ജിച്ചുദിച്ചൂ പണ്ടേകദാ. നതനാ സ്വശിഷ്യനെയയച്ചത്തപസ്വിയാ-മതിഥിയശോകത്തിൻ തണല്പുക്കപ്പോഴേക്കും, “ഞാൻ കാട്ടിത്തരാമേ മുത്തച്ഛനെ“യെന്നൊരുതേൻ കൊഞ്ചൽ തൂകിപ്പാഞ്ഞു ചെന്നാനങ്ങൊരു ബാലൻ ഇത്തങ്കക്കിടാവാര,ക്കശ്യപഭഗവാനെമുത്തച്ഛനെന്നു വിളിച്ചീടുവാൻ ജയന്തനോ? വാനോർകോനുടെ പുത്രനിത്രയല്ലല്ലോ പ്രായം,മാനുഷപ്രഭാവമാണിവനിൽക്കാണുന്നതും ആരിതെന്നാരായാനല്ലവനെച്ചിക്കെന്നു തൻമാറത്തൊണപ്പാനാണിച്ഛിച്ചതൃഷിപ്രൌഢൻ സാഹസക്കാരൻ പൈതലാവിമുക്തനെ വീണ്ടു-മൈഹികത്തിലേക്കതാ, വലിച്ചു താഴ്ത്തീ ക്ഷണാൽ കുനിഞ്ഞുവാരിയെടുത്തുണ്ണിയെപ്പുണ്യാകാരൻകുനിഞ്ഞുകെട്ടിപ്പൂണ്ടാൻ പെരിയ ബാഹുക്കളാൽ ലസിച്ചു മാന്തോലേറാപ്പിട്ട തന്മാറിൽപ്പൊങ്കു-ഞ്ഞ,സിതാകാശോദ്ദേശത്താതിരത്താരം പോലെ. തോൾവരെ ഞാന്ന …