ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ
സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്‍റിന്‍റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്‍റിന്‍റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ …