Kannur – കണ്ണൂർ
കേരളത്തിന്‍റെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ജില്ല, താലൂക്ക്, ആസ്ഥാനപട്ടണം. 1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്. മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും കാസര്‍ ഗോഡ് താലൂക്കുകളും ചേ ര്‍ത്ത് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകള്‍ രൂപീകരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കാസര്‍ഗോഡ്, ചിറക്കല്‍ , കോട്ടയം, കുറുന്ത്രനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജില്ല രൂപംകൊണ്ടത്. കേരളചരിത്രത്തില്‍ ഇത്രയും പ്രാധാന്യമുള്ള മറ്റൊരു ജില്ല ഉണ്ടാകില്ല. കാരണം ചിറയ്ക്കല്‍ (കോലത്തിരി) പഴശ്ശിരാജ ഉള്‍പ്പെടെയുള്ളവരുടെ കോട്ടയം, …