Kollam – കൊല്ലം
ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തിലെ ഒരു തെക്കന്‍ ജില്ലയാണ് കൊല്ലം. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്റര്‍ വടക്കുമാറി ജില്ലാ ആസ്ഥാനമായ കൊല്ലം നഗരം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. സുഗമവും സുതാര്യവുമായ ഭരണനിര്‍വ്വഹണത്തിനായി ജില്ലയെ കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി തരംതിരിക്കുന്നു. ഓരോ റെവന്യു ഡിവിഷനിലും മൂന്നു താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്.കേരളത്തിലെ മറ്റിടങ്ങളിലേതു …