Kottarathil sankunni
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയുടെ കർത്താവാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. അറുപതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.ജനനം കൊല്ല വര്‍ഷം 1030 മീനം 11-നു വെള്ളിയാഴ്ച്ച രോഹിണി നക്ഷത്രത്തിൽ ( ക്രിസ്തു വര്‍ഷം 1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്‍റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ …