മറന്ന് പോയ ഒരു ചരമദിനം .. Madhavikutty
മലയാളത്തിന്‍റെ പ്രിയങ്കരിയായ മാധവിക്കുട്ടിയുടെ ചരമദിനമായ ഇന്ന് മുഖ്യധാര പത്രങ്ങളിലൊക്കെ അരിച്ചുപെറുക്കി നോക്കിയെങ്കിലും ഒരനുസ്മരണ കുറിപ്പ് പോലും എവിടേയും കാണാൻ കഴിഞ്ഞില്ല.ഒരു പക്ഷേ നാലാപ്പാട്ട് തറവാട്ട് പറമ്പിൽ ഒറ്റപ്പെട്ട് നില്ക്കുന്ന നീർമാതളമരം ഓർക്കുന്നുണ്ടായിരിക്കാം.. കമലയെന്ന ആമിയെ.. കണ്ണീർ കണങ്ങൾ പോലെ തൻ്റെ പൂക്കൾ പൊഴിച്ചു കൊണ്ട് പ്രണാമം അർപ്പിക്കുന്നുണ്ടായിരിക്കാം..ഈ ദിനത്തിൽ കമലദാസിൻ്റെ പ്രശസ്തമായ ഇംഗ്ലീഷ് കവിതയായ “middle age” എന്ന കവിതയെ നമുക്ക് അനുസ്മരിക്കാം.. വാർദ്ധക്യത്തിലേക്ക് കടക്കുന്ന അമ്മമാരെ മക്കൾ നിഷ്കരുണം തിരസ്കരിക്കുന്നത് എന്തൊരു കാവ്യാത്മകമായിട്ടാണ് കവയിത്രി എഴുതിയിരിക്കുന്നതെന്നോ …